യുഎഇയിലെ കേരള സിലിബസ് സ്‌കൂളുകളില്‍ പ്ലസ് ടുവിനും മികച്ച വിജയം. 96.3 ശതമാനം വിജയം.
അബുദാബി : പ്ലസ് ടു പരീക്ഷാഫലത്തിലും യുഎഇയിലെ മിക്ക സ്‌കൂളുകളും മികച്ച റിസള്‍ട്ട് സ്വന്തമാക്കി.
നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം ഇക്കുറി വര്‍ദ്ധിച്ചു. കേരള സിലിബസ് പിന്തുടരുന്ന എട്ട് സ്‌കൂളുകളാണ് യുഎഇയിലുള്ളത്. ഇതില്‍ നാല് സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.
465 വിദ്യാര്‍ത്ഥികളാണ് യുഎഇയില്‍ പ്ലസ് ടു പരീക്ഷ എഴുതിയത്. ഇതില്‍ 447 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.
ഇവരില്‍ 105 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയശതമാനം 96.3 ആണ്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരിക്ഷ എഴുതിയത് അബുദാബി മോഡല്‍ സ്‌കൂളാണ്, ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, ഷാര്‍ജ ന്യു ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ അല്‍ ഐന്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ എന്നിവയാണ് നൂറു ശതമാനം വിജയം നേടിയത്.
ഗള്‍ഫില്‍ യുഎഇയില്‍ മാത്രമാണ് സംസ്ഥാന സിലിബസില്‍ പ്ലസ്ടു പരീക്ഷ നടന്നത്.