വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിയില്‍ കാലതാമസം നേരിട്ട വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്ക് വ്യത്യസ്ത നിലപാട്
തിരുവനന്തപുരം : വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിക്കു ശേഷം രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മരിച്ച രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു.
വൃക്കയുമായി കൊച്ചിയില്‍ നിന്നും മൂന്നു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിയെങ്കിലും രോഗിയുടെ ഡയാലിസിസ് തീര്‍ന്നിരുന്നില്ലെന്നും തുടര്‍ന്ന് എട്ടര മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചതായും ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം രോഗി നിരീക്ഷണത്തിലായെന്നും പക്ഷേ, രാവിലെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി രോഗി മരിക്കുകയായിരുന്നുവെന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
ശസ്ത്രക്രിയക്ക് കാലതാമസമുണ്ടായെന്ന ആരോപണം അന്വേഷിച്ച് കണ്ടെത്തെയെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നു.
അതേസമയം, വൃക്കരോഗിയായ സുരേഷിനെ വൃക്ക കൊച്ചിയില്‍ നിന്നും എത്തുമെന്ന് ഉറപ്പായതോടെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നമാണ് മരണകാരണമെന്ന് ഡോക്ടര്‍മാരില്‍ ചിലര്‍ തങ്ങളെ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.
അതേസമയം, ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ ഉടനെ ഡോക്ടമാരല്ലാത്ത രണ്ടു പേര്‍ വൃക്കയുള്ള പെട്ടിയുമെടുത്ത് പരക്കം പായുകയായിരുന്നുവെന്നും ഓപറേഷന്‍ തീയ്യറ്റര്‍ എവിടെ എന്ന് അറിയാതെ ഇവര്‍ പല സ്ഥലത്തും പോയത് ആശയക്കുഴപ്പമുണ്ടാക്കിയതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിക്കും,
എന്നാല്‍, ഇത്രയും ദൂരം കുറഞ്ഞ സമയം കൊണ്ട് ചി്ട്ടയായ ഏകോപനത്തിലൂടെ തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ വൃക്കയടങ്ങിയ പെട്ടി സ്വീകരിക്കാന്‍ ആരും മെഡിക്കല്‍ കോളേജില്‍ ഉണ്ടാകാതിരുന്നത് വലിയ വീഴ്ചയായാണ് ബന്ധുക്കള്‍ കാണുന്നത്.
ഇക്കാരണത്താലാണ് പെട്ടിയുമായി ഇവര്‍ പല സ്ഥലങ്ങളിലും ചെന്നത്. കൃത്യമായ നിര്‍ദ്ദേശം നല്‍കി പെട്ടി സ്വീകരിക്കുകയും ഡയാലിസിസ് നേരത്തെ തുടങ്ങുകയും ചെയ്തിരുന്നുവെങ്കില്‍ വിലപ്പെട്ട നാലു മണിക്കൂര്‍ പാഴാകുകയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.