പരിക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ലെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അറിയിച്ചു
അബുദാബി : അല്‍ സഹിയ മേഖലയിലെ മുപ്പതു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു.
ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
പോലീസും സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിലെ ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു.
എമിറേറ്റ്‌സ് റെഡ് ക്രസന്റ് ആംബുലന്‍സ് സര്‍വ്വീസും മറ്റും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.