അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഗുരുദ്വാരയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാര്‍ട്ടെ പര്‍വാന്‍ മേഖലയിലെ ഗുരുദ്വാരക്ക് നേരെയാണ് രാവിലെ 8.30ന് ഭീകരര്‍ ആക്രമണം നടത്തിയ്ത.
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഗുരുദ്വാരയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊ ല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാര്‍ട്ടെ പര്‍വാന്‍ മേഖലയിലെ ഗുരുദ്വാരക്ക് നേരെ യാണ് രാവിലെ 8.30ന് ഭീകരര്‍ ആക്രമണം നടത്തിയ്ത. ഗുരുദ്വാര പരിസരത്ത് ഒന്നിലധികം സ്ഫോട നങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ഗുരുദ്വാരയില്‍ നിന്ന് മൂന്ന് പേരെ പുറത്തെത്തിച്ചിട്ടുണ്ട്. അവരില്‍ 2 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുദ്വാരയില്‍ 30 പേര് പ്രാര്ഥനക്കെത്തിയിരുന്നു. ഇ തില്‍ 15 പേര് സ്ഫോടനം നടന്ന ഉടന്‍ ഓടിരക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരും പരുക്കേറ്റവര്‍ക്കും പുറമെ ബാ ക്കിയുള്ളവരെ ഭീകരര്‍ ബന്ധികളാക്കി യതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദികളാണെന്നാണ് സൂചന.