യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ അജ്മാനില്‍ ടൂറിസംമേഖലയ്ക്ക് പുത്തനുണര്‍വ്വ്, വേനല്‍ക്കാല ടൂറിസത്തിനും അരങ്ങൊരുങ്ങുന്നു.
അജ്മാന്‍ : ദുബായ് പോലെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയ പദ്ധതികളൊന്നുമില്ലെങ്കിലും അജ്മാനിലേക്ക് ടൂറിസ്റ്റുകള്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തുന്നു.
പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പാദത്തില്‍ രണ്ടര ലക്ഷം ടൂറിസ്റ്റുകള്‍ അജ്മാനിലെ ഹോട്ടലുകളില്‍ എത്തി.
റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍ എന്നിവടങ്ങളിലെല്ലാം ടൂറിസ്റ്റുകളുടെ തിരക്കാണ്. ഹോട്ടലുകളിലെ താമസ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനമാണ് വര്‍ദ്ധനവ്.
അജ്മാനിലെ ബീച്ചുകള്‍ മനോഹരമാണ്. ശാന്ത സുന്ദരമായ ഇടമാണ് ഇവയെല്ലാം. അധികം ആള്‍ബഹളങ്ങളില്ലാത്ത ബീച്ചുകള്‍ വലിയ ആകര്‍ഷണമാണ്.
വേനല്‍ക്കാലത്തു പോലും സഞ്ചാരികള്‍ എത്തുന്നത് അജ്മാനിലെ ഈ ബീച്ചുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സ്പാ കേന്ദ്രങ്ങളിലും വലിയ തിരക്കാണ്. സ്‌പോര്‍ട്‌സ് സാഹസിക ടൂറിസം എന്നിവയ്ക്ക് അവസരങ്ങളുണ്ട് ഇവിടെ.
ഹെറിറ്റേജ് കെട്ടിടങ്ങളാണ് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍ അറബ് സംസ്‌കാരത്തെ പ്രതിഫലിക്കുന്ന വില്ലകള്‍ ഇവിടെത്തെ കാഴ്ചയാണ്. മനാമ, മസ്‌ഫോത് എന്നീ മ്യൂസിയങ്ങളും പ്രധാന
ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
ടൂറിസത്തിന് വലിയ പ്രാധാന്യമാണ് ഭരണാധികാരിയായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി നല്‍കുന്നത്. ടൂറിസം മേഖലയാണ് അജ്മാനിന്റെ സാമ്പത്തിക രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്നത്.
പരിസ്ഥിതിക്ക് ഇണങ്ങിയ ടൂറിസം പദ്ധതികളാണ് അജ്മാനിന്റേത്. പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അജ്മാന്‍ ഹെല്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് അല്‍ ഹൊസേനി അറിയിച്ചു.