മുപ്പത് പേരടങ്ങിയ എംപിമാരുടെ സംഘം സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കി
കുവൈത്ത് സിറ്റി : പ്രവാചക നിന്ദ നടത്തിയ വിഷയത്തില്‍ ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കുവൈത്ത് പാര്‍ലമെന്റിലെ മുപ്പതോളം എംപിമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ സര്‍ക്കാര്‍, പാര്‍ട്ടി വക്താക്കള്‍ എന്നിവര്‍ നടത്തുന്ന മതനിന്ദയും മുസ്ലീം സഹോദരന്‍മാര്‍ക്കെതിരെ നടത്തുന്ന ഹിംസാത്മക നടപടികള്‍ക്കുമെതിരെ
കുവൈത്ത് ദേശീയ അസംബ്ലിയിലെ അംഗങ്ങള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യക്കെതിരെ എല്ലാ വിധ സമ്മര്‍ദ്ദങ്ങളും നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
നയതന്ത്ര-സാമ്പത്തിക തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഇതിനെതിരെ നടപടി സ്വീകരണിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.