ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ഗവര്‍ണ ര്‍ ആരിഫ് മുഹമ്മദ് ഖാന് പൊതു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെയും മറ്റന്നാളുമായി വിവിധ സെഷനുകള്‍ നടക്കും
തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പൊതു പൊതുസമ്മേളനം ഉദ്ഘാട നം ചെയ്യും. നാളെയും മറ്റ ന്നാളുമായി വിവിധ സെഷനുകള്‍ നടക്കും. 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നു മുള്ള പങ്കാളിത്തം ലോക കേരള സഭയുടെ മൂ ന്നാം പതിപ്പില്‍ ഉണ്ടാകും.
പ്രളയം, കോവിഡ്, യുക്രൈന് യുദ്ധം എന്നീ വിഷയങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് മൂന്നാം ലോക കേരള സഭ സമ്മേളിക്കുന്നത്. ഇന്ന് തുടങ്ങി ജൂണ്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ലോക കേരള സഭയില്‍, 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 8 വിഷയാധിഷ്ഠിത ചര്‍ച്ചകളുണ്ടാകും. പരമാവ ധി ചെലവ് ചുരുക്കിയാണ് ഇത്തവണ ലോക കേരള സഭ നടത്തുന്നതെന്നും പ്രതിപക്ഷവും ഇതി നോട് സഹകരിക്കു മെന്നും സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.
കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍ വെസ്റ്റ്മെന്റ് & ഹോള്‍ഡിംഗ് ലിമിറ്റഡ് കമ്പനി, വനിതകളുടെ സുരക്ഷി ത കുടിയേറ്റത്തിനായി നോര് ക്ക റൂട്ട്സില്‍ വനിതാ സെല്‍, മനുഷ്യക്കടത്തും തൊഴില്‍ ചൂഷണവും തടയുന്നതിന് എയര്‍പോര്‍ട്ടു കളില്‍ മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെ ന്റര്‍, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രം, പ്രവാസി ആനുകാ ലിക പ്രസിദ്ധീകരണം ‘ലോക മലയാളം’ എന്നിവയാണ് ലോക കേരള സഭയുടെ നേട്ടങ്ങള്‍. ഇന്ത്യക്ക് പുറത്തും ഇ തരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള കേരളീയരുടെ പൊതു വേ ദിയായി കൂടിയാണ് ലോക കേരള സഭ രൂപീകരിച്ചത്.












