സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ മുന്‍മന്ത്രി കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍. സുഹൃത്തു ക്കള്‍ നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. കെ ടി ജലീലിനെതിരെ ബിനാമി ആരോപണവും സത്യവാങ്മൂലത്തിലുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവന്‍ വാര്യര്‍ ജലീലിന്റെ ബിനാമിയെന്നും സ്വപ്ന പറയുന്നു
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ മുന്‍മന്ത്രി കെ ടി ജ ലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍. സുഹൃ ത്തുക്കള്‍ നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇട പെട്ടു. ഇതിനാ യി ഷാര്‍ജയില്‍ വച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പ ണം കോണ്‍സുല്‍ ജ നറലിന് നല്‍കി.
കെ ടി ജലീലിനെതിരെ ബിനാമി ആരോപണവും സത്യവാങ്മൂലത്തിലുണ്ട്. മുംബൈ ആസ്ഥാനമാ യി പ്രവര്‍ത്തിക്കുന്ന ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവന്‍ വാര്യര്‍ ജലീലിന്റെ ബിനാമിയെന്നും സ്വപ്ന പറയുന്നു.
രഹസ്യമൊഴിക്ക് മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ പറ യുന്നത്. മാധവന്‍ വാര്യരുമായി ചേര്‍ന്ന് പലതരത്തിലുള്ള ഇടപാടുകള്‍ കെ ടി ജലീല്‍ നടത്തിയിട്ടു ണ്ടെന്ന് സ്വ പ്ന പറയുന്നു. കേരളത്തിലേക്ക് കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും ഖുറാനുമൊക്കെ കൊ ണ്ടുവന്നതു പോ ലെ സംസ്ഥാനത്തിന് പുറത്തുള്ള മറ്റ് കോണ്‍സുലേറ്റുകള്‍ വഴി കെ ടി ജലീലില്‍ മാധവന്‍ വാര്യരുടെ സ ഹായത്തോടെ പലതരത്തിലുള്ള കണ്‍സൈന്‍മെന്റുകള്‍ എത്തിച്ചിട്ടുണ്ട്.
അത്തരം കണ്‍സൈന്‍മെന്റുകള്‍ കൂടുതലായി കേരളത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍സുല്‍ ജന റലുമായി ജീലില്‍ ചര്‍ച്ച നടത്തിയെന്നും അക്കാര്യം കോണ്‍സുല്‍ ജനറല്‍ തന്നോടു പറഞ്ഞതായും സ്വപ്ന അവകാശപ്പെടുന്നു. ശ്രീരാമകൃഷ്ണന്‍ ബാഗിലാണ് കോണ്‍സുല്‍ ജനറലിന് പണം കൈ മാറിയ ത്. തുടര്‍ന്ന് പണം കൈമാറിയശേഷം ഈ ബാഗ് സരിത്ത് കൊണ്ടുപോയി. സരത്തിന്റെ വീട്ടില്‍ നി ന്ന് കസ്റ്റംസ് ഇത്ത രത്തിലൊരു ബാഗ് പിടിച്ചെടുത്തിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.