തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ഉമ തോമസ് എംഎല് എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ദൈവ ത്തിന്റെ നാമത്തിലായിരുന്നു ഉമാ തോമസിന്റെ സത്യപ്രതിജ്ഞ.
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ അന്തരിച്ച എംഎല്‍എ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30ന് സ്പീ ക്കര് എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ദൈവത്തിന്റെ നാമത്തിലായിരു ന്നു ഉമാതോമസിന്റെ സത്യപ്രതിജ്ഞ.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്,ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന് തുടങ്ങി യ യുഡിഎഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 27 മുത ല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമാ തോമസ് പങ്കെടുക്കും.
തൃക്കാക്കരയില്‍ 72767 വോട്ടുകള്‍ നേടിയാണ് യുഡിഎഫിനായി ഉമ തോമസ് വിജയം നേടിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമായിരുന്നു തൃക്കാക്കരയില്‍ നടന്നത്. നിരവധി രാഷ്ട്രീ യ ആരോപണങ്ങളിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു തൃക്കാക്കരയില്‍ നടന്നത്. ഉമാതോമസിന്റെ ഭര്‍ത്താവ് കൂടിയായ അന്തരിച്ച പി.ടി തോമസ് 2021ല്‍ നേടിയത് 59,839 വോട്ടുകളാ യിരുന്നു.











