സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടുത്തുള്ള വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി ചോദിക്കുകയായിരുന്നു
അബുദാബി : ബംഗ്ലാദേശിലെ ചിറ്റഗോങ് നിന്നും യുഎഇ തലസ്ഥാന നഗരിയിലേക്ക് വന്ന എയര്‍ അറേബ്യ എയര്‍ബസ് എ 320 വിമാനം അടിയന്തരമായി ഗുജറാത്തിലെ അഹമദാബാദ് വിമാനത്താവളത്തില്‍ ഇറക്കിയത്.
വിമാനം സുരക്ഷിതമായി തന്നെയാണ് ലാന്‍ഡ് ചെയ്തത്. വിമാനത്തിന്റെ ഒരു എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാകുകായിരുന്നു. ഇതേ തുടര്‍ന്നാണ് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടിയത്.
അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം അഹമദ്ബാദിലെ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്.
സംഭവത്തെ കുറിച്ച് യുഎഇയുടേയും ഇന്ത്യയുടേയും വ്യോമയാന വകുപ്പുകള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യാത്രക്കാരെ സുരക്ഷിതമായി മറ്റൊരു വിമാനത്തില്‍ അബുദാബിയിലെത്തിച്ചു.












