യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര വ്യാപാര കരാറിന്റെ ഭാഗമായാണ് ഭാരത് മാര്‍ട്ട് തുറക്കുന്നത്.
ദുബായ് : ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തുറുമുഖത്തു തന്നെ കമ്പോളമൊരുക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍.
ജബല്‍ അലി തുറുമുഖ മേഖലയില്‍ തന്നെ ഇറക്കുമതി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ഭാരത് മാര്‍ട്ട് ആരംഭിക്കും.
ഇന്ത്യയും യുഎഇയും ഒപ്പുവെച്ച സമഗ്ര വാണിജ്യ കരാര്‍ നടപ്പിലാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന വിഷയങ്ങള്‍ക്ക് ഉടനടി പരിഹാരം എന്ന നിലയിലാണ് ഭാരത് മാര്‍ട്ട് ആരംഭിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങള്‍, സ്വര്‍ണാഭാരണങ്ങള്‍, എന്നിവ വിറ്റഴിക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗമെന്ന നിലയില്‍ ഭാരത് മാര്‍ട്ട് ഫലപ്രദമാകും.
മെയ് ഒന്നു മുതല്‍ നടപ്പിലായ കരാറിന്റെ ഭാഗമായി വാങ്ങുന്നവരും വില്‍ക്കുന്നവരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ പതിനഞ്ചോളം മീറ്റിംഗുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.
ഇതില്‍ നിന്നും ഉരുത്തിയിരുന്ന നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഏറെ സാധ്യതയുള്ള പതിനൊന്ന് രാജ്യാന്തര മേളകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മേളകളില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് പങ്കെടുക്കാവുന്നതാണ്.