സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷ് കര്‍ശ ന പൊലീസ് നിരീക്ഷണത്തില്‍. സ്വപ്നയുടെ ഫ്‌ളാറ്റിനും എച്ച്ആര്‍ഡി എസിന്റെ ഓഫീ സിന് ചുറ്റം നിരവധി പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷ് കര്‍ശന പൊലീസ് നിരീക്ഷണത്തില്‍. സ്വപ്നയുടെ ഫ്‌ളാറ്റിനും എച്ച്ആര്‍ഡി എസിന്റെ ഓഫീസിന് ചുറ്റം നിര വധി പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്താണ് നടപ ടിയെന്ന് പൊലീസ് പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും കൂടുതല്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ സമീപിച്ചിരുന്നു. സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി കോടതി 13ലേക്ക മാറ്റി.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സര്‍ക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വ പ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇ ന്നു പുറത്തുവിടും. വൈകിട്ട് മൂന്ന് മണിക്കാണ് ശബ്ദരേഖ പുറത്തു വിടുകയെന്ന് സ്വപ്ന പറഞ്ഞു.
സ്വപനയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോള്‍ ഇന്ന് പുറത്ത് വിടു മെന്ന് പറയുന്ന ശബദരേഖ ഈ കേസില്‍ ഒരു നിര്‍ണായക തെളിവാ യി മാറിയേക്കും. ഷാജ് കിരണ്‍ തന്നെ സമ്മര്‍ദത്തിലാക്കിയെന്ന് സ്വപ്ന ആരോപിക്കുമ്പോള്‍ അദ്ദേഹം ആരോപണങ്ങള്‍ നിഷേധി ക്കുകയാണ്.












