സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്ന് പൊലീസിന്റെ എഫ്ഐആര്‍. പി സി ജോര്‍ജുമായി രണ്ട് മാസം മുന്‍പ് ഗുഢാലോചന നടത്തിയെന്നും വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെറ്റി ദ്ധരിപ്പിച്ച്, നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു
തിരുവനന്തപുരം: വിദേശത്തു നിന്നും കറന്‍സിയും ലോഹവും കടത്തിയെന്ന് വെളിപ്പെടുത്തല്‍ നടത്തിയ കേസില്‍ സ്വപ്ന സുരേഷ് പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്ന് പൊലീസി ന്റെ എഫ്ഐ ആര്‍. ഇരുവര്‍ക്കുമെതിരെ പൊലിസ് കേസെടുത്തു. പി സി ജോര്‍ജുമായി രണ്ട് മാ സം മുന്‍പ് ഗുഢാലോ ചന നടത്തിയെന്നും വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെ റ്റിദ്ധരിപ്പിച്ച്, നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തിയതെന്നും എഫ്ഐ ആറില്‍ പറയുന്നു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നാ യിരുന്നു കെ ടി ജലീന്റെ പരാതി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടും ബത്തെയും ത ന്നെയും അവഹേളിക്കാനും നാട്ടില്‍ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നട ത്തിയെന്നാണ് പരാതി യില്‍ പറയുന്നത്. ഇതുപ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീ സാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി സി ജോര്‍ജ് രണ്ടാം പ്രതിയുമാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 153 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, കലാപ മുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന എന്നീ കുറ്റങ്ങള്‍ ചുമത്തി. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും ജോര്‍ജ് രണ്ടാം പ്രതിയുമാണ്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേ ശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേ ഷക സംഘം രൂപീക രിച്ച് കേസന്വേഷിക്കുമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു.











