സഹപ്രവര്ത്തകന് പി എസ് സരിത്തിനെ തന്റെ ഫ്ളാറ്റിലെത്തി ഒരുസംഘം തട്ടിക്കൊ ണ്ടുപോയെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ടെ ബെല്‍ടെക് അവന്യൂ എന്ന ഫ്ലാറ്റില്‍ നിന്നും പൊലീസ് എന്നുപറഞ്ഞാണ് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടുപോയത്. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു
പാലക്കാട് : സഹപ്രവര്ത്തകന് പി എസ് സരിത്തിനെ തന്റെ ഫ്ളാറ്റിലെത്തി ഒരുസംഘം തട്ടിക്കൊ ണ്ടുപോയെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ടെ ബെല്‍ടെക് അവന്യൂ എന്ന ഫ്ലാറ്റില്‍ നിന്നും പൊലീസ് എന്നുപറഞ്ഞാണ് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടുപോയത്. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്നും സ്വപ്ന മാധ്യമങ്ങ ളോട് പറഞ്ഞു. പൊലീസ് യൂണിഫോമിലല്ല സംഘമെത്തി യത്. ഐഡി കാര്‍ഡ് ഒന്നും കാണിച്ചില്ലെന്നും സ്വപ്ന വ്യക്തമാക്കി.
ഒരു സ്ത്രീ എന്നനിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ പറഞ്ഞപ്പോള്‍ ഇതാണ് നട പടി. തനിക്കും മകനും അമ്മക്കും ഭീഷണിയുണ്ട്. തനിക്ക് എന്തും സംഭവിക്കാം. ഏതു നിമിഷ വും സംഭവിക്കാം. തന്റെ കൂടെ നില്ക്കുന്നവര് എല്ലാവരും ട്രാപ്പിലാണ്. രാവിലെ മാധ്യമപ്രവര് ത്തകരെ കണ്ടതിന് 15 മിനുട്ടിനകമാണ് ഇതു സംഭവിച്ചത്. എച്ച്ആര്‍ഡിഎസില്‍ തന്റെ സഹ പ്രവര്‍ത്തകനാണ് സരിത്ത്. പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോകല്‍. ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
ഒരു സ്ത്രീ സത്യം തുറന്നു പറഞ്ഞാല്‍ എന്തും സംഭവിക്കാം എന്നതാണ് കേരളജനത ഇതുകൊണ്ട് മന സ്സിലാക്കേണ്ടത്. ആരെയും പട്ടാപ്പകല്‍ വെട്ടിക്കൊല്ലാം, കിഡ്നാപ്പ് ചെയ്യാം, എന്തും ചെയ്യാം എന്ന താണ് കേരളത്തിലെ അവസ്ഥ. സ്റ്റാഫ് അക്കോമഡേഷനില്‍ നിന്നാണ് സരിത്തിനെ ബലമായി പിടി ച്ചു കൊണ്ടുപോയതെന്നും സ്വപ്ന പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ ഒന്നാം പ്രതിയാണ് സരിത്ത്.