സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് പറഞ്ഞതെല്ലാം ബോധ പൂര്‍വ്വം കെട്ടിച്ചമച്ച കാര്യങ്ങളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വ പ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാ ണ്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി
കണ്ണൂര്‍ : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് പറഞ്ഞതെല്ലാം ബോധപൂര്‍ വ്വം കെട്ടിച്ചമച്ച കാര്യങ്ങളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ്. ഇതിന്റെ പേരില്‍ മുഖ്യമ ന്ത്രി രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ മാധ്യമങ്ങളില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണം പുറത്തുവുന്നു. ഇ ത് ഒരു മാഫിയ ഭീകര പ്രവര്‍ത്തനമാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന മാഫിയ ഭീ കര പ്രവര്‍ത്തനം. വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണം. ഈ ഗൂഢാലോചനക ള്‍ പുറത്തുകൊണ്ടുവരാന്‍ ഫലപ്രദമായ അന്വേഷണം വേണം.
ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങളെല്ലാം സ്വപ്ന നേരത്തെ പറഞ്ഞതാണ്. മുഖ്യമന്ത്രിക്ക് നേരെ ആ ക്ഷേപം ഉന്നയിക്കുന്നതിന് പിന്നിലെ ഗൂഢശക്തികളെ പുറത്തുകൊണ്ടുവരണമെന്ന് ഇ പി ജയ രാജന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കുന്ന ഭീകരപ്രവര്‍ത്തനമാ ണിത്. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല. ഇത്തരം വൃത്തികെട്ട നിലവാരമില്ലാത്ത പ്രചാരണങ്ങള്‍ക്കും മുഖ്യമന്ത്രിയെപ്പോലുള്ള ഉന്നത സ്ഥാനത്തിരിക്കുന്നയാള്‍ മറുപടി പറയേണ്ടതില്ലെന്ന് ഇ പി ജയരാ ജന്‍ പറഞ്ഞു.