കേന്ദ്രമന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പുറത്താ യേക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോ ടെ നഖ്വി കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താകുമെന്ന് ഉറപ്പായി.
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പുറത്താ യേക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സീറ്റ് പ്രതീക്ഷിച്ചി രുന്ന മുക്താര്‍ അബ്ബാസ് നഖ്വിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ നഖ്വി കേന്ദ്ര മന്ത്രിസഭ യില്‍ നിന്നും പുറത്താകുമെന്ന് ഉറപ്പായി.
നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക മുസ്ലിം മുഖമായ മുക്താര്‍ അബ്ബാസ് നഖ്‌വിയെ രാംപൂരില്‍ സ്ഥാ നാര്‍ത്ഥിയാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ രാംപൂരില്‍ ഘന ശ്യാം ലോധിയേയും അസം ഗഡില്‍ ദിനേശ് ലാല്‍ യാദവിനേയുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയത്. ഉത്തര്‍പ്രദേശില്‍ എ സ്പിയുടെ അഖിലേഷ് യാദവും അസം ഖാനും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാ ലെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുവരും ലോക്സഭാ അംഗത്വം രാജിവെച്ചിരുന്നു.
ഘനശ്യാം ലോധി മുന്‍ എസ്പി നേതാവാണ്. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും അഴിമതി ആരോപണവും നടത്തിയായിരുന്നു ഘന ശ്യാം പാര്‍ട്ടി വിട്ടത്. ദിനേശ് ലാല്‍ യാദവ് ബോജ്പുരി നടന്‍ കൂടിയാണ്. നിരാഹുവ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടു ന്നത്. കഴിഞ്ഞ തവണയും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ ബിജെപി മത്സരിപ്പി ച്ചിരുന്നതും ദിനേശിനെയായിരുന്നു.
ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നഖ് വിക്ക് സീറ്റ് നല്‍കാത്തത് രാ ഷ്ട്രീയവൃത്തങ്ങള്‍ക്കിടയില്‍ ഏറെ അമ്പരപ്പുളവാക്കിയിട്ടുണ്ട്. നിലവില്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ന ഖ്‌വി രാജ്യസഭയിലെത്തിയത്. ഭരണഘടന പ്രകാരം, പാര്‍ലമെന്റ് അംഗമല്ലെങ്കിലും ആറു മാസം കൂ ടി മന്ത്രിപദത്തില്‍ തുടരാനാകും. അതിനാല്‍ അല്‍പ്പം കൂടി കാത്തിരിക്കാനാണ് ബിജെപിയിലെ മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചത്.
ഇതോടൊപ്പം ത്രിപുര, ആന്ധ്ര, ഡല്‍ഹി, ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനു ള്ള സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അഗര്‍ത്തലയില്‍ അശോക് സിന്‍ഹ, സുര്‍മ യില്‍ സ്വപ്ന ദാസ് പോള്‍, ജുബരാജ് നഗറില്‍ മലീല ദേബ്നാഥ്, ആന്ധ്രപ്രദേശിലെ ആത്മികൂറില്‍ ഭരത് കുമാര്‍ യാദവ്, ഡല്‍ഹിയിലെ രജീന്ദര്‍ നഗറില്‍ രാജേഷ് ഭാട്ടിയ, ജാര്‍ഖണ്ഡിലെ മന്ദറില്‍ ഗം ഗോത്രി കുജൂര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.











