ഉച്ചസമയത്ത് ചൂട് 47 ഡിഗ്രിയിലേക്ക് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബുദാബി : ഈ വാരാന്ത്യത്തോടെ വേനല്‍ക്കാലം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉച്ചസമയത്ത് ചൂട് 47 ഡിഗ്രി വരെ എത്തുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ പുറം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചവിശ്രമം നിയമം ബാധകമാക്കിയിട്ടുണ്ട്.
യുഎഇയില്‍ വൈകുന്നേരങ്ങളില്‍ മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മെയ് മാസം മുതലാണ് കാലാവസ്ഥയില്‍ വ്യതിയാനം അനുഭവപ്പെട്ട് തുടങ്ങിയത്.
ഗള്‍ഫ് രാജ്യങ്ങളിലാകെ പൊടിക്കാറ്റ് അതിരൂക്ഷവുമായിരുന്നു.
ഒമാനില്‍ 45 ഡിഗ്രിക്ക് മുകളിലാണ് നിലവില്‍ ഉച്ച സമയത്ത് ചൂട്. ഇത് അമ്പത് ഡിഗ്രിവരെ ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഖത്തര്‍, സൗദി, കുവൈത്ത് എന്നിവടങ്ങളിലും ചൂട് വര്‍ദ്ധിച്ചു തുടങ്ങി. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ഉച്ചക്ക് 12 മുതല്‍ മുന്നുമണിവരെയാണ് പലയിടങങ്ങൡും ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്.
ഖത്തറില്‍ രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് വിശ്രമ സമയം. നിര്‍മാണ കമ്പനികളും മറ്റും രാത്രികാല പ്രവര്‍ത്തിസമയമാണ് ഇതു മൂലം ഏര്‍പ്പാടാക്കിയിരിക്കുന്നത്.