പകര്‍ച്ച വ്യാധിയായ കുരങ്ങുപനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അബുദാബി : യുഎഇയില്‍ നാലു പേര്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ഇതോടെ ഈ സാംക്രമിക രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.
കോവിഡ് 19 പോലെ വ്യാപകമല്ലെങ്കിലും കുരങ്ങു പനി സ്ഥിരീകരിച്ചവര്‍ക്കും ഇവരുമായി അടുത്ത് ഇടപഴകിയവര്‍ക്കും ഐസൊലേഷനും ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷന്‍ സെല്ലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി അടുത്ത് ഇടപഴകിയവരെ കണ്ടത്തി ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
വായുവിലൂടെ പകരാത്തതിനാല്‍ വലിയ തോതില്‍ വ്യാപനം നടക്കുന്നില്ല. എന്നിരുന്നാലും രോഗികളായവരുമായി അടുത്ത് ഇടപഴകിയവരിലാണ് രോഗം പടരുന്നത്. രോഗികളുടെ ശരീര സ്രവങ്ങളിലുൂടെയാണ് രോഗം പിടിപെടുന്നത്.
വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിടപഴകിയവര്‍ക്കും രോഗം പിടിപെടാം.
രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്ക് 21 ദിവസത്തെ ക്വാറന്റൈനാണ് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
കുരങ്ങുപനിയുടെ വൈറസ് ബാധ നാലാഴ്ചയോളം ശരീരത്തില്‍ ഉണ്ടാകുമെന്നതിനാല്‍ രോഗം ബാധിച്ചവരെ ഐസലോഷേനില്‍ മുപ്പതു ദിവസത്തോളം കഴിയാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിക്കാണ് യുഎഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്.
കടുത്ത പനി, തലവേദന, പുറം, പേശീ വേദന എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ രോഗബാധ സംശയിക്കുന്നവര്‍ അടുത്തു തന്നെയുള്ള പ്രാഖമിക ആരോഗ്യ കേന്ദ്രത്തിലെത്തി അടിയന്തരമായി സ്രവം പരിശോധനയ്ക്ക് നല്‍കണം.









