പുതിയ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ പ്രവാസികള്‍ക്കും നിക്ഷേപകര്‍ക്കും ദീര്‍ഘകാല താമസ വീസ ലഭിക്കും
കുവൈത്ത് സിറ്റി : താമസ വീസയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്ന ബില്‍ കുവൈത്ത് പാര്‍ലമെന്റില്‍ അനുമതിക്കായി എത്തുന്നു.
കുവൈത്തില്‍ വില്ലകളോ, ഫ്‌ളാറ്റുകളോ സ്വന്തമാക്കിയിട്ടുള്ളവര്‍ക്ക് പത്തുവര്‍ഷത്തെ താമസ വീസ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
യുഎഇയില്‍ നടപ്പിലാക്കിയ പത്തു വര്‍ഷ ഗോള്‍ഡന്‍ വീസ സംവിധാനത്തിന്റെ ചുവടുപിടിച്ചാണ് കുവൈത്തും ഈ വഴിക്ക് നീങ്ങുന്നത്. ഫോറിനേഴ്‌സ് റസിഡന്‍സി ലോയില്‍ കാതലായ മാറ്റം വരുത്തിയാണ് ഇത് നടപ്പിലാക്കേണ്ടത്.
കുവൈത്ത് ആഭ്യന്തര, പ്രതിരോധ കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ട ചുമതലയുള്ള കമ്മറ്റിയാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കരടു തയ്യാറാക്കിയത്. കമ്മറ്റി സ്വന്തം നിലയില്‍ അംഗീകാരം നല്‍കിയ ബില്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി സമര്‍പ്പിക്കും
പാര്‍ലമെന്റ് വോട്ടിനിട്ട് ഇത് അംഗീകരിച്ചാല്‍ പ്രവാസികള്‍ക്ക് വലിയ നേട്ടമായിരിക്കും. പാര്‍ലമെന്റ് അനുമതി നല്‍കിയാല്‍ തന്നെ അഞ്ചു വര്‍ഷത്തെ താമസ വീസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന് അറിയുന്നതിനുള്ള കാത്തിരിപ്പിലാണ് പ്രവാസ ലോകം,