കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തിയുമായി നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ. 2003-04 കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന പ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തനിക്ക് നേരിട്ട് ഉറപ്പു തന്നിരുന്നു. എന്നാല്‍ 18 വര്‍ഷമായിട്ടും രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് ഒരു അവസരം പോലും തന്നില്ലെന്ന് നഗ്മ പറയുന്നു
ചെന്നൈ: കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തിയുമായി നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ. 2003-04 കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തനിക്ക് നേരിട്ട് ഉറപ്പു തന്നിരുന്നു. എന്നാല്‍ 18 വര്‍ഷമായിട്ടും രാജ്യസ ഭയിലേക്ക് കോ ണ്‍ഗ്രസ് ഒരു അവസരം പോലും തന്നില്ലെന്ന് നഗ്മ പറയുന്നു. ട്വിറ്ററിലൂടെയാണ് നഗ്മ പ്രതിഷേധം അറിയി ച്ചത്.
ഇപ്പോള്‍ 18 വര്‍ഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?”എന്നാണ് നഗ്മയു ടെ ചോദ്യം. ഇമ്രാന്‍ പ്രതാപ്ഗാര്‍ഹിയെ ഇത്തവണ മഹാരാഷ്ട്രയില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കി യിരിക്കുന്നു. താന്‍ ഇതിന് അര്‍ഹതയില്ലാത്ത ആളായതിനാലാകും പരിഗണിക്കാത്തതെ ന്നും നഗ്മ ട്വിറ്ററില്‍ സൂചി പ്പിക്കുന്നു. ഞങ്ങളുടെ 18 വര്‍ഷത്തെ തപസ്സും ഇമ്രാന്‍ ഭായിക്ക് മുന്നില്‍ വീണു എന്ന് പവന്‍ഖേരയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് നഗ്മ കുറിച്ചു.
രാജീവ് ശുക്ലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്. സീറ്റ് ലഭിക്കാത്തതില്‍ ജി 23 നേതാക്കളും അതൃപ്തിയിലാണ്. തിരുത്ത ല്‍വാദി നേതാക്കളില്‍ നിന്ന് മുകുള്‍ വാ സ്‌നിക്, വിവേക് തന്‍ഹ എന്നിവര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എ ന്നിവരെ ഹൈക്കമാന്‍ഡ് ആദ്യഘട്ട പട്ടികയില്‍ പരിഗണിച്ചില്ല.