ദുബായിയില്‍ നിന്ന് കുവൈത്തിലേക്ക് സ്ഥലം മാറി എത്തിയിട്ട് ആറു മാസമായി. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം.
കുവൈത്ത് സിറ്റി : ലുലു എക്‌സേഞ്ച് അക്കൗണ്ട്‌സ് മാനേജര്‍ പത്തനം തിട്ട വെണ്ണിക്കുളം സ്വദേശി ഷൈജു വര്‍ഗീസ് (40) നാട്ടില്‍ നിര്യാതനായി.
രക്ത സമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു.
ആറു മാസം മുമ്പ് ദുബായിയില്‍ നിന്ന് കുവൈത്തിലേക്ക് സ്ഥലം മാറിയെത്തിയ ഷൈജു നാട്ടിലുള്ള കുടുംബത്തെ അടുത്തയാഴ്ച കൂട്ടിക്കൊണ്ടുവരാനിരിക്കെയാണ് മരണം സംഭവിച്ചത്.
ഭാര്യ മിന്‍സി തോമസ്, ഒരു കൂട്ടിയുണ്ട്.
ഷൈജു വര്‍ഗീസിന്റെ ആകസ്മിക നിര്യാണത്തില്‍ ലുലു ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബി അഹമദ് അനുശോചനം അറിയിച്ചു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ സഹപ്രവര്‍ത്തകരും പ്രവാസ ലോകത്തെ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ കുറിപ്പുകളിലൂടെ അഗാധമായ ദുഖം രേഖപ്പെടുത്തി.