നേപ്പാളില്‍ യാത്രാവിമാനം കാണാതായി. നേപ്പാളിലെ പൊഖാറയില്‍ നിന്ന് 22 യാത്ര ക്കാരുമായി ഞായറാഴ്ച രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനി മയ ബന്ധമാണ് നഷ്ടമായത്. വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 യാത്രക്കാ രുണ്ടെന്നാണ് വിവരം.
കഠ്മണ്ഡു: നേപ്പാളില്‍ യാത്രാവിമാനം കാണാതായി. നേപ്പാളിലെ പൊഖാറയില്‍ നിന്ന് 22 യാത്രക്കാ രുമായി ഞായറാഴ്ച രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് ന ഷ്ടമായത്. രാവിലെ 9:55 മുതല്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി വിമാനക്കമ്പനി ഉദ്യോഗ സ്ഥനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 യാത്രക്കാരുണ്ടെന്നാണ് വിവരം. 9എന്‍-എഇടി ട്വിന്‍ ഒട്ടര്‍ വിമാനമാണ് കാണാതായത്. നാല് ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് ജര്‍മ്മന്‍ സ്വദേശികളും 13 നേ പ്പാളികളും മൂന്ന് ജീവനക്കാരും വിമാനത്തിലുണ്ട്. ലെറ്റെ പാസില്‍ വച്ചാണ് വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്.
ദൗലാഗിരി കൊടുമുടി ലക്ഷ്യമാക്കി തിരിഞ്ഞതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുക യാ യിരുന്നു വെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിറ്റി മേഖലയില്‍ വിമാനം തകര്‍ന്നു വീണിരിക്കാമെന്നാണ് പൊലീ സിന്റെ പ്രാഥമിക നിഗമനം. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതായും പൊലീസ് പറയുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.