ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍ കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂ ഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആ റു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എ ന്‍സിബി) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. താര പുത്രനെ തിരെ മതിയായ തെളിവില്ലാത്തതിനാലാണ് ഒഴിവാക്കിയതെ ന്നും എന്‍സിബി പ്രതികരിച്ചു.
ഒക്ടോബര്‍ രണ്ടിനു മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാ ര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യനു ള്‍പ്പെടെ 20 പേരെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചു. കപ്പലില്‍ നിന്നു കൊക്കെയ്ന്‍,ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. 26 ദിവസത്തോളം കസ്റ്റഡിയിലായിരുന്ന ആര്യന്‍ ഖാന് പി ന്നീട് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നാടകീയ സംഭവങ്ങള്‍ ക്കൊടുവില്‍ ഒ ക്ടോബര്‍ 30നാണ് ആര്യന്‍ഖാന്‍ ജയി ല്‍ മോചിതനായത്.
കേസ് അന്വേഷണത്തിന് എന്‍സിബിയുടെ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. കപ്പ ലില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്നും ബോളിവുഡില്‍നിന്നുള്ള ആളായതുകൊണ്ട് പാര്‍ട്ടിയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി ക്ഷണിച്ചതാകാമെ ന്നും ആര്യന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
ആര്യനില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധ നാ ഫലം പോലുമില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരു ന്നു. ആര്യന്റെ ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താ നായിട്ടില്ല. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി യുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആര്യന്‍ ഖാന്‍ എന്ന വാദം സ്ഥാപിക്കാന്‍ ആവശ്യമായ തെളിവില്ലെന്നും പ്രത്യേക സംഘം റിപ്പോര്‍ട്ടില്‍ വ്യക്ത മാക്കിയിരുന്നു.