തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോജോസഫിന്റെ വ്യാജ അശ്ലീല വീഡി യോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കസ്റ്റഡിയില്‍. പാലക്കാട് കൊപ്പം ആമയൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂറാണ് പിടിയിലായത്
കൊച്ചി : തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോജോസഫിന്റെ അശ്ലീല വീഡിയോ സമൂ ഹമാധ്യ മങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡ ന്റ് കസ്റ്റഡിയില്‍.പാലക്കാട് കൊപ്പം ആമ യൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂറാണ് പിടിയിലായത്. വ്യാഴാഴ്ച രാ ത്രി 12.30ന് തൃക്കാ ക്കര പൊലീസ് ആ മയൂരിലെ പുതിയ റോഡിലെ വീട്ടില്‍ നിന്നാണ് ഷുക്കൂറിനെ പിടികൂടിയത്.
ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. വ്യാജ വീഡിയോ പ്രചരിപ്പിച്ചതുമായി ബ ന്ധപ്പെട്ട് കഴിഞ്ഞ ദിവസവും നാലോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തി രുന്നു. സംഭവത്തില്‍ ഇന്നലെ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തക നുമായ ശിവദാസിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലീസ് അ റിയിച്ചു.
കേസില്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തക രെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയും കമന്റ് ചെയ്യുകയും ചെയ്ത നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.ശിവദാസ് യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡ ന്റും ഇപ്പോള്‍ കെടിഡിസി ജീവനക്കാരനുമാണ്.
എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീ സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡോ ജോ ജോസഫിനെ സമൂഹമധ്യ ത്തില്‍ സ്വഭാവഹത്യ നടത്തുന്നതി നും ജനങ്ങ ള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഡിജിപി ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പരാതി തൃക്കാക്കാര സ്റ്റേഷനിലേക്ക് കൈമാറി. ഐടി ആക്ട് 67എ, 123 വകുപ്പു കള്‍ പ്രകാരമാണ് കേസെടുത്തത്.
നേതാക്കള്‍ പ്രതികരിക്കട്ടെയെന്ന് ജോ ജോസഫ്,
വ്യക്തിഹത്യയെ അനുകൂലിക്കുന്നില്ലെന്ന് ഉമാ തോമസ്
തനിക്കെതിരായ വ്യാജ വീഡിയോ പ്രചാരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ പ്ര തികരിക്കട്ടെയെന്ന് ജോ ജോ സഫ് പ്രതികരിച്ചു. സൈബര്‍ ആക്രമണത്തെ മറ്റ് സ്ഥാനാര്‍ഥികള്‍ തള്ളി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. വ്യാജ പ്രചാരണങ്ങള്‍ കുടുംബ ജീവിത ത്തെ ബാധിച്ചെന്നും ജോ ജോസഫ് പറഞ്ഞു. പല വിധ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കു ന്നു. വ്യാജമായാണ് ഡിഗ്രി നേടിയതെന്നും, പണക്കാരുടെ ഡോക്ടര്‍ എന്നും പ്രചരിപ്പിച്ചെന്നും ജോ ജോസ ഫ് പറഞ്ഞു.
അതേസമയം വ്യക്തിഹത്യയെ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോ മ സ് പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ആര് ചെയ്താലും തെറ്റാണെന്നും ഇവര്‍ പറഞ്ഞു.