ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേ താവ് യാസിന്‍ മാലിക്കി(56)ന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേതാണു ശിക്ഷാവി ധി
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേ താവ് യാസിന്‍ മാലിക്കി(56)ന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേ താണു ശിക്ഷാവിധി. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെ ന്നായിരുന്നു എന്‍ഐഎ വാദം.
വിവിധ കേസുകളിലായി രണ്ടു ജീവപര്യന്തവും അഞ്ചു കേസുകളിലായി 10 വര്‍ഷം വീതം തടവുശി ക്ഷ യുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസില്‍ ശ്രീനഗര്‍ സ്വദേശിയായ യാസിന്‍ മാലിക്ക് കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി ഈ മാസം 19ന് വിധി ച്ചിരുന്നു.കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പണം സ്വരൂപിക്കാനായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്.) നേതാവായ യാസിന്‍ മാലിക്ക് രാജ്യന്തരതലത്തില്‍ സംവിധാന മുണ്ടാക്കിയെന്നും കോടതി കണ്ടെത്തിയിരുന്നു.
2016 ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തിനു പിന്നാലെ കശ്മീരില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ മാലിക്കിനു പങ്കുണ്ടെ ന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. അക്രമങ്ങളില്‍ 85 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേര്‍ക്കു പരുക്കേ ല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മാലി ക്കിനെ കരുതല്‍ തടങ്കലിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചു.
തീവ്രവാദ പ്രവര്‍ത്തനത്തിനു ഫണ്ട് കണ്ടെത്താനുള്ള വിഘടനവാദികളുടെ ഉദ്യമങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നവരിലൊരാളാണെന്നു തെളിവു ലഭിച്ചതോടെ 2019-ല്‍ ദേശീയ അന്വേഷണ ഏജന്‍സി മാലി ക്കിനെ അറസ്റ്റ് ചെയ്തു. യുഎപിഎ അടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. വിധി യു ടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പട്യാലഹൗസ് കോടതി സമുച്ചയത്തിനു പുറമേ ജമ്മു-കശ്മീരിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.