കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോയ റിമാന്റ് പ്രതി രക്ഷ പ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ അമീര്‍ അലി ആണ് രക്ഷപ്പെട്ടത്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോയ റിമാന്റ് പ്രതി രക്ഷപ്പെട്ട സം ഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ അ മീര്‍ അലി ആണ് രക്ഷപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമീര്‍ അലി രക്ഷപ്പെട്ട ത്. കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നുള്ള എഎസ്‌ഐയുടേയും രണ്ട് കോണ്‍സ്റ്റബിള്‍മാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസര്‍കോടേക്ക് കൊണ്ടുവന്നത്. കോടതിക്ക് സമീപം വിദ്യാനഗര്‍ ബസ് സ്റ്റോ പ്പിലെത്തിയപ്പോള്‍ അമീര്‍ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസുകാര്‍ അനുവദിച്ചതി നെ തുടര്‍ന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
മയക്കുമരുന്ന് കടത്ത്, അക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഇരുപതോളം കേസുകളിലെ പ്രതിയാണ് അമീര്‍ അലി. ഇയാള്‍ക്കെതിരേ കാപ്പ ചുമത്തുന്ന നടപടികളും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാ ണ് പ്രതി രക്ഷപ്പെട്ടത്. പൊലീസുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.