ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 ലേറെ പേര്‍ക്ക് പരിക്ക്. കോഴിക്കോട് ചേവര മ്പലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ നാലു മണിയ്ക്കായിരുന്നു സംഭ വം. സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ബസും തിരുനെല്ലി തീര്‍ഥാ ടകര്‍ സഞ്ചരിച്ച ബസുമാണ് കൂട്ടിയിടിച്ചത്
കോഴിക്കോട്: ജില്ലയില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേര്‍ക്ക് പരിക്കേറ്റു. കോഴി ക്കോട് ചേവരമ്പലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ നാലു മണിയ്ക്കായിരുന്നു സംഭവം.
പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെ ന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരു നെല്ലി യിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. കൊച്ചിയില്‍ നിന്നും വന്ന ബസില്‍ 23 യാത്രക്കാരും തിരുനെല്ലിയിലേക്ക് പുറപ്പെട്ട ബസില്‍ 43 യാത്രക്കാരും ഉണ്ടായിരുന്നു.