പ്രവാസി യുവാവ് കര്‍ണാടകയില്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍, ദുരൂഹതയെന്ന് ബന്ധുക്കള്‍

jamshid

ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെ മാണ്ഡ്യയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കോഴിക്കോട് : പ്രവാസി യുവാവിനെ കര്‍ണാടകയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഒമാനില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയ ബാലുശേരി കൂരാച്ചുണ്ട് സ്വദേശി ജംഷീദിനെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബാംഗ്ലൂര്‍ക്ക് പോകുകയാണെന്ന് പറഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം പോയ ജംഷാദിനെ പിന്നീട് മാണ്ഡ്യയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

റെയില്‍ വേ ട്രാക്കിനു സമീപം സംസാരിച്ചു നില്‍ക്കെ ട്രെയിനിടിച്ച് ജംഷീദ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് കൂട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയത്.

എന്നാല്‍, കൂട്ടുകാരുടെ മൊഴി വിശ്വസീയനമല്ലെന്ന് പിതാവ് പറയുന്നു. മകനെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ കൂട്ടുകാരില്‍ ചിലര്‍ക്ക് മയക്കുമരുന്നു ലോബികളുമായി ബന്ധമുണ്ടെന്നും മകനെ കെണിയില്‍ വീഴ്ത്താന്‍ കൊണ്ടുപോയതാണെന്നും വഴങ്ങാതെ വന്നപ്പോള്‍ അപായപ്പെടുത്തിയതാണെന്നും സംശയിക്കുന്നതായി ജംഷീദിന്റെ പിതാവ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ജംഷീദിന്റെ മൃതദേഹം മാണ്ഡ്യയില്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കാണുന്നത്. ശനിയാഴ്ച ജംഷീദിനെ വീട്ടില്‍ വന്ന് ഒരു സംഘം സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പിതാവ് മുഹമദ് പറയുന്നു.

ഫോണ്‍ നഷ്ടപ്പെട്ടെന്നും കടയില്‍ നിന്നുമാണ് വിളിക്കുന്നതെന്നും ജംഷീദ് പറഞ്ഞിരുന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് കൈയ്യില്‍ പൈസയില്ലെന്നും കൂട്ടുകാരെ കാണുന്നില്ലെന്നും വീട്ടില്‍ വിളിച്ച് അറിയിച്ചിരുന്നു.

തുടര്‍ന്ന് 1000 രൂപ അക്കൗണ്ടില്‍ ഇട്ട് നല്‍കി അടുത്ത ട്രെയിനില്‍ കയറി വരണമെന്ന് പറഞ്ഞിരുന്നതായും പിതാവ് പറയുന്നു.

ഫെബിന്‍ ഷാ, റിയാസ് എന്നിവര്‍ക്കൊപ്പമാണ് ജംഷീദ് ബംഗ്ലൂരിലേക്ക് പോയതെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഫെബിന്‍ ഷായുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചെന്നും കുഴപ്പമില്ലെന്നും ജംഷീദ് ഉടന്‍ നാട്ടിലെത്തുമെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ജംഷീദിന് അപകടം പറ്റിയെന്ന് പറഞ്ഞ് ഫെബിന്‍ ഷാ നാട്ടിലെ പൊതുപ്രവര്‍ത്തകനെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും പിതാവ് പറയുന്നു.

യാത്രയ്ക്കിടെ കാര്‍ നിര്‍ത്തി ഉറങ്ങിയെന്നും ഉണര്‍ന്നപ്പോള്‍ ജംഷീദ് വണ്ടിയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജംഷീദ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലഹരിക്കടത്തിനു വേണ്ടി ജംഷീദിനെ ചതിക്കുകയായിരുന്നുവെന്നും കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം റെയില്‍ വേ ട്രാക്കില്‍ കൊണ്ടെഇടുകയായിരുന്നുവെന്നും സംശയിക്കുന്നതായി മാതാപിതാക്കള്‍ ആരോപിക്കുന്നു.

പോലീസ് പെട്ടെന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ശരീരത്തിലെ മുറിപ്പാടുകള്‍ ട്രെയിന്‍ തട്ടിയാലുണ്ടാകുന്നതല്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

ഷംസീര്‍ ട്രെയിനിനു മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ ഭാഷ്യം, ട്രെയിന്‍ ഡ്രൈവര്‍ ഇത് കണ്ടെന്നും പോലീസ് പറയുന്നു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ജംഷീദിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്താല്‍ മരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ജംഷീദിന്റെ പിതാവ് പറയുന്നു.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി