ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ട ട്ടലിലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. വ്യാജ ഏറ്റുമുട്ടല്‍ നട ത്തിയ പത്തു പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്ന് സമിതി ശുപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി : ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവ ച്ചുകൊന്നത് വ്യാജ ഏറ്റുമുട്ട ട്ടലിലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി യുടെ കണ്ടെത്തല്‍. വ്യാജ ഏറ്റുമുട്ട ല്‍ നടത്തിയ പത്തു പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാ രണ ചെയ്യണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. പ്ര തികള്‍ പൊലീ സിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്ന ഹൈ ദരാബാദ് പൊലീസിന്റെ വാദം തെറ്റെന്ന് സ മിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ദിശ കൂട്ട ബലാത്സംഗ കേസിലെ നാല് പ്രതികള്‍ 2019 ഡിസംബര്‍ ആറിനാണ് പൊലീസിന്റെ വെടിയേറ്റു മരിച്ചത്. പ്രതികള്‍ പൊ ലീസിന്റെ പിസ്റ്റള്‍ തട്ടിയെ ടുത്ത് രക്ഷ പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റു മുട്ടലില്‍ മരിച്ചെന്നാ ണ് പൊലീസ് അവകാശപ്പെട്ടത്. മരിച്ച പ്രതികളില്‍ നാലില്‍ മൂന്നുപേര്‍ പ്രായ പൂ ര്‍ത്തി യാകാത്തവരെന്നും സമിതി വ്യക്തമാക്കി.
2019 ഡിസംബറിലാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡി ലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നില യില്‍ ഡോക്ടറുടെ മൃ തദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തി ല്‍ യുവതിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുക യായിരുന്നു. തെലങ്കാന യിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സ ഹായികളായ മൂന്ന് യുവാക്കളുമായിരുന്നു കേസിലെ പ്രതികള്‍.
സമിതിയുടെ റിപ്പോര്‍ട്ട് തെലങ്കാന ഹൈക്കോടതിക്ക് അയയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. തെല ങ്കാന ഹൈക്കോടതിയാണ് ഇതില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത്. കമ്മിഷന്‍ ഏതാനും പേര്‍ കുറ്റക്കാ രെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഹൈക്കോടതി നടപടി സ്വീകരിക്കട്ടെ- ചീഫ് ജസ്റ്റിസ് എന്‍വി രമണയു ടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.