ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ വീണ്ടും വര്‍ധിപ്പിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചക ഗ്യാസ് വില സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സി ലിണ്ടറിന് 1010 രൂ പ നല്‍കണം.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപ കൂടിയതോടെ 19 ഗ്രാം സിലി ണ്ടറിന് 2357.50 രൂപയായി. ഡോളര്‍ വിനിമയത്തിലുണ്ടായ മാറ്റമാണ് വിലവര്‍ധനയ്ക്ക് കാരണമായി പറയു ന്നത്. കഴിഞ്ഞ 18 മാസ ത്തിന് ഇടയില്‍ 411 രൂപയാണ് പാചകവാതക സിലിണ്ടറിന് കൂടിയത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഗാര്‍ഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. 3.50 രൂപ കൂടി വര്‍ധിച്ചതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സി ലിണ്ടറിന്റെ വില 1000 കടന്നു. മെയ് മാ സത്തില്‍ തന്നെ രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.മെയ് ഒന്നിന് 19 കി ലോ വാണിജ്യ സിലിണ്ട റിന്റെ വില 102.50 രൂപ വര്‍ധിപ്പിച്ചിരുന്നു. 2,355.50 രൂപയാണ് ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില.












