തൃപ്പൂണിത്തുറ നഗരസഭയില്‍ നഗരസഭയില്‍ രണ്ട് സിപിഎം സീറ്റുകള്‍ ബിജെപി പിടിച്ചെ ടുത്തു. ഇ തോടെ നഗരസഭയില്‍ എല്‍ഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായി. കൊച്ചി കോര്‍പ്പറേഷന്‍ 62-ാം ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പദ്മജ എസ് മേനോന്‍ വിജയം സ്വന്തമാക്കി.

കൊച്ചി: എറണാകുളം ജില്ലയിലെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെ ടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ ഇടതുപക്ഷത്തിന് തിരിച്ചടി. നഗരസഭയില്‍ രണ്ട് സിപിഎം സീറ്റുകള്‍ ബിജെപി പിടിച്ചെ ടുത്തു. ഇതോടെ നഗരസഭയില്‍ എല്‍ ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി.
തൃപ്പൂണിത്തുറ നഗരസഭയിലെ 11-ാം വാര്‍ഡായ ഇളമനത്തോപ്പ്, നാല്‍പ്പത്താറാം ഡിവിഷനായ പിഷാരി കോവിലില്‍ എന്നിവയാണ് സിപിഎമ്മിന് നഷ്ടമായത്. പിഷാ രി കോവില്‍ വാര്‍ഡില്‍ രതി രാജുവും എളമ നത്തോപ്പില്‍ വള്ളി രവിയുമാണ് ബിജെപിക്കുവേണ്ടി സീറ്റു കള്‍ പിടിച്ചെടുത്തത്. നഗരസഭയില്‍ അട്ടിമറി വിജയമാണ് ബിജെപിയുടേത്.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ സിപിഎമ്മിലെ കെ ടി സൈഗാള്‍ അന്തരി ച്ച ഒഴിവിലേക്കായിരുന്നു ഇളമനത്തോപ്പില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രദീഷ് ഇ ടി ആയിരുന്നു ഇടതുസ്ഥാനാര്‍ത്ഥി. എല്‍ ഡിഎഫ് അംഗം രാജമ്മ മോഹന്‍ അന്ത രിച്ച ഒഴിവിലാണ് പിഷാരി കോവിലി ല്‍ വോട്ടെടുപ്പ് നടന്നത്. സംഗീത സുമേഷ് ആ യിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. ഉപതെരഞ്ഞെടുപ്പില്‍ ഇളമനത്തോപ്പില്‍ 88.24 ശതമാനം പേരും പിഷാ രികോവിലില്‍ 84.24 ശതമാനം പേരും വോട്ടു ചെയ്തിരുന്നു.

തൃപ്പൂണിത്തുറയിലെ ബിജെപി വിജയത്തോടെ എല്‍ഡിഎഫിന് കേവല ഭൂ രിപ ക്ഷം നഷ്ടമായിരിക്കുകയാണ്. എല്‍ഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന രണ്ട് വാര്‍ ഡുകളാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പിടിച്ചെടുത്തത്. നഗ രസഭ യില്‍ 25 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഭരണം നടത്തിയി രുന്ന ത്. ഇത് 23 ആയി കുറഞ്ഞു. കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളുണ്ട്. ബിജെപിക്ക് 15 അംഗ ങ്ങളുണ്ടായി രുന്നത് 17 ആയി ഉയര്‍ന്നു.
കൊച്ചി കോര്‍പ്പറേഷന്‍ 62-ാം ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെപി സ്ഥാനാര്‍ത്ഥി പദ്മജ എസ് മേനോന്‍ വിജയം സ്വന്തമാക്കി. വാരപ്പെട്ടി പഞ്ചായത്തി ലെ മൈലൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ ത്തി. നെടുമ്പാശ്ശേരി യിലും യുഡിഎഫിന് വിജയിക്കാന്‍ സാ ധിച്ചു. കൊച്ചി കോര്‍പ്പറേഷന്‍, തൃപ്പൂണി ത്തുറ നഗരസഭ, കുന്നത്തുനാട്, വാരപ്പെട്ടി, നെടുമ്പാശ്ശേരി പ ഞ്ചായത്തു കള്‍ എന്നിവിടങ്ങളിലെ ആറ് വാര്‍ ഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.











