നിരീശ്വരവാദ ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റി ക്കൊ ണ്ടുപോകുക യാണെന്ന് സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ‘എതീസ്റ്റ്’ ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികള് ആകര്‍ഷിക്കപ്പെടുക യാണെന്നും ഈ സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്വര്‍ക്കുണ്ടെന്നും ബിഷപ്പ് ആന്‍ ഡ്രൂസ് താഴത്ത്
തൃശൂര്‍: നിരീശ്വരവാദ ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ടു പോകുകയാണെന്ന് സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ‘എതീസ്റ്റ്’ ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികള് ആകര്‍ഷിക്കപ്പെടുകയാണെന്നും ഈ സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്വര്‍ക്കുണ്ടെന്നും ഒരു സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞെന്ന് ബിഷപ്പ് വെളിപ്പെടിത്തി.തൃശൂര്‍ അതിരൂപതാ കുടുംബവര്‍ഷ സമാപനത്തോട് അനുബന്ധിച്ച് നടന്ന കു ടുംബസംഗമം ഉദ്ഘാടനം ചെയ്യവേയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രതികരണം.
തൃശൂര്‍ മെത്രാനായി 18 വര്‍ഷം പിന്നിടുന്നു, ഇതിനിടെ 50,000 പേര്‍ കുറഞ്ഞു. 35 വയസ് കഴിഞ്ഞ 15,000 ഓളം യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുകയാണ്. അനേ കായിരങ്ങള്‍ വിവാഹമോചനം തേടു ന്നു. ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് ആരോപിച്ചു.

ബിഷപ്പ് പറഞ്ഞത്
പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായ ത്രിത്വത്തില്‍ വിശ്വാസമില്ലാതെ സഭയെ ഉപേ ക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്റെ ഏകനാഥനിലൂടെ ദൈവത്തെ വെളിപ്പെടുത്തിയത് പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായാണ്. അതാ ണ് പൂര്‍ണ കുടുംബം. സഭയെ നശിപ്പിക്കാന്‍ സഭാ വിശ്വാസത്തിനും ത്രിത്വത്തിനും എതിരാ യി പ്രവര്‍ത്തനങ്ങള്‍ നടന്നു. പിന്നെ വൈദികര്‍ക്കും മെത്രാന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരായി. ഇന്ന് കുടുംബത്തെയാണ് തകര്‍ക്കുന്നത്. കുടുംബത്തെ രക്ഷിക്കാതെ, സഭയേ യും സമൂഹത്തേയും ലോകത്തേയും രക്ഷിക്കാനാകില്ല.
ഞാന്‍ വരുന്ന വഴിക്ക് ജീസസ് യൂത്തിനോട് പറയുകയായിരുന്നു: നാല് ദിവസം മുന്‍പ് സ്പെ ഷ്യല്‍ ബ്രാഞ്ച് പൊലീസ് എന്നോട് പറഞ്ഞു. തൃശൂരില്‍ പുതിയ പ്രസ്ഥാനം ശക്തമായി നട ക്കുന്നുണ്ട്. കേരളം മുഴുവന്‍ അതിന്റെ നെറ്റ് വര്‍ക്കുണ്ട്. പിതാവറിയാത്ത ഒരു ഗ്രൂപ്പ് ഇവിടെ വളര്‍ന്ന് വന്നിട്ടുണ്ട്. നിരീശ്വരവാദികളുടേത്. വിശ്വാസമില്ലാത്ത വരെ ഒരുമിച്ച് കൂട്ടുന്ന ഒരു സംഘം. അതിലേക്ക് വിശ്വാ സമുള്ളവരെ വിളിക്കുന്നു. നിങ്ങളുടെ രൂപതയിലെ കുറേയേറെ പെണ്‍കുട്ടികളും അതില്‍ പെട്ടു പോയിട്ടുണ്ട്. ചെറിയ ഗ്രൂപ്പുകളാണ്. പള്ളിയിലേക്കാണ് പോകുന്നത്. പക്ഷെ, ഇങ്ങനെയുള്ള ഗ്രൂപ്പി ലെത്തുന്നു. സഭയില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകറ്റിക്കൊണ്ടുപോകുന്ന ഒരു പാട് പ്രതി സന്ധികളുള്ള ഈ കാലഘട്ടത്തില്‍ കുടും ബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാനാകില്ല.
തൃശൂര്‍ മെത്രാനായതിന് ശേഷം 18 വര്‍ഷമായി. 50,000ഓളം പേര്‍ കുറഞ്ഞു. സഭ വളരുക യാണോ, തളരു കയാണോ?. 10,000നും 15,000നും ഇടയില്‍ എണ്ണത്തില്‍ 35 കഴിഞ്ഞ യുവാ ക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം വളരെ യേറെയായി. വിവാഹമോചനം തേടി വരുന്നവര്‍ അനേകായിരങ്ങളായി. ഇന്ന് സഭയെ നശി പ്പിക്കാന്‍ സഭാ ശത്രുക്കള്‍ കുടുംബത്തെ യാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
വലിയ കുടുംബങ്ങള്‍ അനുഗ്രഹം
തൃശൂര്‍ രൂപതയില്‍ വലിയ കുടുംബങ്ങളുടെ സംഗമം ല്ഹയിം മീറ്റ് വ്യാകു ല മാതാവിന്‍ ബസിലിക്കയില്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരി മൂലം രണ്ടു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് തൃശൂര്‍ രൂപതയില്‍ ജോണ്‍ പോ ള്‍ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളുടെ സംഗമമായ ല്ഹയീം മീറ്റ് സംഘ ടിപ്പിക്കുന്നത്.
നാലും അതില്‍ കൂടുതലും മക്കളുള്ളവരും രണ്ടായിരാമാണ്ടിനു ശേഷം വിവാഹം കഴിഞ്ഞവരുമായ കു ടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടു ത്തത്. തൃശൂര്‍ അതിരൂപതയില്‍ ഇത്തരത്തില്‍ 200 കുടുംബ ങ്ങ ളാണ് ഉള്ളത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ആര്‍ച്ചു ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സംഗമ ത്തോടനുബന്ധിച്ചു പ്രോലൈഫ് മാജിക് ഷോയും പങ്കെടുക്കു ന്ന എല്ലാ കുടുംബങ്ങള്‍ക്കും സമ്മാനങ്ങ ളും ഒരുക്കിയിരുന്നു.











