ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കും അത്യാധുനിക ക്യാമറകളും സ്പീക്കറും എല്ലാം ചേര്‍ന്ന റോബോട്ടുകളുടെ സമീപം കൗതുകത്തിന് എത്തുന്നവരും ഉണ്ട്.
ജിദ്ദ : വിവിധ ഭാഷകളില്‍ ആശയ വിനിമയം നടത്തുന്ന റോബോട്ടുകളുടെ സേവനം മക്കയിലെ ഹറമില്‍ സജ്ജമാക്കി. തീര്‍ത്ഥാടകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ഉംറ കര്‍മ്മങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് റോബോട്ടുകള്‍ ചെയ്യുന്നത്.
അറബിക് കൂടാതെ ഇംഗ്ലീഷ് ഫ്രഞ്ച്, റഷ്യന്‍, പേര്‍ഷ്യന്‍, തുര്‍ക്കി, ഉറുദു, മലായ്, ചൈനീസ്, ബംഗാളി, ഹൗസ തുടങ്ങിയ ഭാഷകളിലും സേവനം ലഭ്യമാണ്.
ചക്രങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഇവ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചും സെന്‍സറുകള്‍ ഉപയോഗിച്ചും ചലിക്കുന്നവയാണ്.
21 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീനില്‍ വിവരങ്ങള്‍ ആരായാനുമാകും. ഹെഡ്‌ഫോണ്‍, സ്പീക്കര്‍, മൈക്രോ ഫോണ്‍, ക്യാമറ എന്നിവയും റോബോട്ടുകളിലുണ്ട്.
നിരീക്ഷണ സംവിധാനവും ഈ റോബോട്ടുകളിലുണ്ട്. തത്സമയം കണ്‍ട്രോള്‍ റൂമുമായി ബന്ധമുള്ളതിനാല്‍ സന്ദേശങ്ങള്‍ വ്യക്തതയോടും അതിവേഗത്തിലും കൈമാറാന്‍ സാധിക്കും.












