സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. സാമൂഹികാഘാത പഠനത്തിന് ജിപിഎസ് സംവിധാനം മതിയെന്നാണ് വിലയിരുത്തല്‍. കൂടാതെ കല്ലിടലു മായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷംകൂടി പരിഗണി ച്ചാണ് റവന്യൂ വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. സാമൂഹികാഘാത പഠനത്തിന് ജിപി എസ് സംവിധാനം മതിയെന്നാണ് വിലയിരുത്തല്‍. കൂടാതെ കല്ലിടലു മായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ ഷംകൂടി പരിഗണിച്ചാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹച ര്യത്തിലാണ് നടപടി. സര്‍ വെകള്‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അ ല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്ന് ഉത്ത രവില്‍ പറയുന്നു.
പല സ്ഥലത്തും കല്ലിടുന്നതിനെതിരെ പ്രതിഷേധമുണ്ടാകുമ്പോള്‍ വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ലെ ന്ന് കല്ലിടാനത്തെുന്നവര്‍ പരാതിപ്പെട്ടിരുന്നു. പ്ര തിഷേധമുണ്ടാകു മ്പോള്‍ കല്ലിടല്‍ തടസ്സപ്പെടുന്നു. ഇത് പദ്ധതിയുടെ പ്രാഥ മിക പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ കെ റെയില്‍ അധികൃ തരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ജിപി എ സ് സംവിധാനത്തിലേക്ക് സര്‍വേ മാറു ന്നത്.
സര്‍വെ നടത്താന്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റുന്നത് പതിവായിരുന്നു. മുഖ്യമന്ത്രി പി ണറായി വിജയന്റെ മണ്ഡലമായ ധര്‍മഠത്ത് ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതേത്തുടര്‍ന്ന് കഴി ഞ്ഞ രണ്ടാഴ്ചയായി കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.