ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവിന്റെ വിയോഗത്തില്‍ ഇന്ത്യയുടെ അനുശോചനം നേരിട്ടറിയിക്കും
അബുദാബി : യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വേര്‍പാടില്‍ ഇന്ത്യന്‍ ജനതയുടെയും സര്‍ക്കാരിന്റെയും അനുശോചനം അറിയിക്കാന്‍ ഉപരാഷ്ട്്രപതി എം വെങ്കയ്യ നായിഡു രാജ്യ തലസ്ഥാനമായ അബുദാബിയില്‍.
ഷെയ്ഖ് ഖലീഫയുടെ വേര്‍പാടില്‍ ഇന്ത്യ ശനിയാഴ്ച ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരുന്നു.
യുഎഇയുടെ പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ചയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചത്. ദീര്‍ഘ നാളായി രോഗശയ്യയിലായിരുന്നു. 2014 നു ശേഷം അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദാണ് പ്രസിഡന്‍ഷ്യല്‍ ചുമതലകള്‍ നിര്‍വഹിച്ചു വന്നിരുന്നത്.