ഡല്‍ഹിയില്‍ മൂന്ന്‌നില വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തിന് കാരണം എസി പൊട്ടി ത്തെറിച്ചതാണെന്ന് നിഗമനം. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി കെജരിവാള്‍ ഉത്തരവിട്ടു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന്‌നില വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തിന് കാരണം എ സി പൊട്ടിത്തെറിച്ചതാണെന്ന് നിഗമനം. ഡല്‍ഹി ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് ആണ് ഇക്കാ ര്യം സൂചിപ്പിച്ചത്. എന്‍ഡിആര്‍എഫ് ഇന്നു നടത്തിയ തിരച്ചിലി ല്‍ രണ്ടു മൃതദേഹം കൂടി കണ്ടെടുത്തി. കത്തിക്കരിഞ്ഞ നിലയി ല്‍ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും മരണ സം ഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അതുല്‍ ഗാര്‍ഗ് സൂചിപ്പിച്ചു.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. മരിച്ച വരില്‍ 25 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കെട്ടിടത്തിലു ണ്ടായിരുന്ന 29 പേരെ കാണാനില്ല. ഇവരില്‍ 24 സ്ത്രീകളും അഞ്ചു പുരുഷന്മാരും ഉള്‍പ്പെടുന്നു. അപകടമു ണ്ടായ കെട്ടിടത്തില്‍ നിന്നും 50 ഓളം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ 12 പേരില്‍ 11 പേരെ തിരിച്ചറിഞ്ഞ തായും പൊലീസ് വ്യക്തമാക്കി. അപകടസമയത്ത് മുറിയില്‍ 50 ലേറെ പേരാണ് ഉ ണ്ടായിരുന്നത്. ഹാള്‍ പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.പുറത്തേക്ക് ഒരു വഴി മാത്രമാണ് ഉണ്ടാ യിരുന്നത്. കെട്ടിടത്തി ല്‍ അഗ്‌നിരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. അപകടത്തില്‍ ജുഡീഷ്യല്‍ അ ന്വേഷണത്തിന് മു ഖ്യമന്ത്രി ഉത്തരവിട്ടു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനിലെ മൂന്നുനില കെട്ടിടത്തിനാണ് ഇന്നലെ വൈകീട്ട് തീപിടിത്തമുണ്ടാകുന്നത്. സിസിടിവി ക്യാമറകളും റൗട്ടറുകളും നിര്‍മിക്കുന്ന കമ്പനിയുടെ ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. സിസിടിവി നിര്‍മ്മാണ കമ്പനിയില്‍ പ്ലാസ്റ്റിക് അടക്കമു ള്ള വസ്തുക്കള്‍ കുന്നുകൂട്ടിയിട്ടിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. തീപിടിത്തത്തില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഫോറന്‍സിക് സംഘത്തിന്റെ സഹായം തേടും.
കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക്
10 ലക്ഷം രൂപ സഹായധനം
ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി കെജരി വാ ള്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്ര ധാനമന്ത്രി രണ്ടുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. അപകടസ്ഥലം മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശിച്ചു.
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹിയിലുണ്ടായ ദാരുണമായ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. എ ന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്ക ട്ടെ- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
