കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ വക്കിലായ കേരളത്തിന് 5000 കോടി രൂപയുടെ വാ യ്പയെടുക്കാന്‍ ഒടുവില്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അനു മതി. ഇതോടെ താത്ക്കാലി ക ആശ്വാസത്തിലാണ് സംസ്ഥാനം.
ന്യുഡല്‍ഹി: കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ വക്കിലായ കേരളത്തിന് 5000 കോടി രൂപയുടെ വാ യ്പയെടുക്കാന്‍ ഒടുവില്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അനു മതി. ഇതോടെ താത്ക്കാലിക ആശ്വാ സത്തിലാണ് സംസ്ഥാനം. ജിഎസ്ടി നഷ്ടപരിഹാരം അടുത്ത മാസം മുതല്‍ ലഭിക്കാത്ത സാഹചര്യത്തി ല്‍ ഭൂരിപക്ഷം സംസ്ഥാ നങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.
സംസ്ഥാനം 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതി തേടിയപ്പോഴാണ് 5000 കോടിക്കുള്ള അ നുമതി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷത്തേക്കുള്ള വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ച് നല്‍കിയിട്ടില്ല. സം സ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലിക വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍ കിയത്.
കേരളം നേരിടുന്ന വായ്പപ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോ പാല്‍ ഉന്നയിച്ചിരുന്നു. കേരളം വായ്പ എടുക്കുന്നതില്‍ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാന്‍ മുഖ്യമ ന്ത്രി ഇടപെടണമെന്നും ബാലഗോപാല്‍ മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായും ധനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കണം എന്നും മന്ത്രി ആവശ്യ പ്പെട്ടു. അതേസമയം വായ്പയെടുക്കാന്‍ അനുമതി നേടാന്‍ ധനകാര്യ മന്ത്രാലയവുമായുള്ള കത്തിടപാട് തുടരാന്‍ മുഖ്യമന്ത്രി ധനമന്ത്രിയോട് നിര്‍ദ്ദേശിച്ചു.