സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഹൃദയാഘാത ത്തെ തുടര്‍ന്നാണ് അന്ത്യം. സുപ്രഭാതം ദിനപ്പത്രം സീനിയര്‍ റിപ്പോര്‍ട്ടറാണ്.
കോഴിക്കോട്: സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഹൃദയാഘാത ത്തെ തുടര്‍ന്നാണ് അന്ത്യം. സുപ്രഭാതം ദിനപ്പത്രം സീനിയര്‍ റിപ്പോര്‍ട്ടറാണ്.
കോഴിക്കോട് നിന്നും കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ കാ ഞ്ഞങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സുപ്രഭാതം ജേണലിസ്റ്റ് യൂണിയന്‍ സെക്രട്ടറിയും, സ്പോര്‍ട്സ് ലേഖകനുമായ സിദ്ധിഖ് ഇടുക്കി വണ്ടിപ്പെ രിയാര്‍ സ്വദേശിയാണ്. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗമാണ്. തേജസ്, മംഗളം എന്നിവി ടങ്ങ ളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എച്ച് സിദ്ദീഖിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജ യന്‍ അനുശോചിച്ചു.