ദുബായിയില്‍ സ്വന്തം ബിസിനസ് സ്ഥാപനം നടത്തുന്ന പ്രവാസി മലയാളിക്ക് ഇത് മൂന്നാം തവണയാണ് നറുക്ക് വീഴുന്നത്
ദുബായ് : ഒരേ നറുക്കെടുപ്പില്‍ മൂന്നു തവണ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളി സുനില്‍ ശ്രീധരന്‍. ദുബായ് എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് മൂന്നു തവണ സുനിലിനെ ഭാഗ്യം തേടിയെത്തിയത്. ദുബായില്‍ സ്വന്തം ബിസിനസ് സംരംഭമുള്ള സുനില്‍ ഇരുപതു വര്‍ഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു.
നേരത്തെയും പത്തു ലക്ഷം ഡോളര്‍ സമ്മാനം സുനിലിനെ തേടിയെത്തിയിട്ടുണ്ട്. ഒരു തവണ റേഞ്ച് റോവറാണ് സമ്മാനമായി ലഭിച്ചത്.
2019 ലാണ് സുനിലിന് ആദ്യമായി പത്തു ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് റേഞ്ച് റോവര്‍ കാര്‍ സമ്മാനമായി ലഭിച്ചു.
എപ്രില്‍ പത്തിന് ഓണ്‍ലൈനായി എടുത്ത ടിക്കറ്റിനാണ് സുനിലിന് സമ്മാനം ലഭിച്ചത്. പത്തുലക്ഷം ഡോളര്‍ (ഏകദേശം ഏഴു കോടി എഴുപത്തിയേഴ് ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയുള്ളതാണ് മില്യയണര്‍ നറുക്കെടുപ്പ്.