ആലപ്പുഴയില്‍ പൊലിസുകാരന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്
ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസുകാരന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. വണ്ടാനം മെഡി ക്കല്‍ കോളജ് ഔട്ട്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. രണ്ടുമക്കളില്‍ ഒന്നര വയസുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലാണ് കണ്ടെത്തിയത്. അഞ്ചുവയസുകാരന് ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി യ നിലയിലും റെനീസിന്റെ ഭാര്യയെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.
ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം.ഇന്ന് രാവിലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് റെനീസ് വീട്ടില്‍ വരുമ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുടും ബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാ ണ് നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യാന്‍ റെനീസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പൊലീസ് കേസെടുത്ത് അന്വേഷ ണം ആരംഭിച്ചു.











