തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ മകന്‍ ജിതീഷിന്റെ (29) മര ണത്തില്‍ ചികിത്സാപിഴവെന്ന് ആരോപണം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയി ലിരി ക്കെയാണ് മരണം സംഭവിച്ചത്
കൊച്ചി: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ മകന്‍ ജിതീഷിന്റെ (29) മരണത്തില്‍ ചികിത്സാ പിഴവെന്ന് ആരോപണം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രിയില്‍ ജിതീഷ് ചികിത്സ യി ലായിരുന്നു. എന്നാല്‍ ജിതീഷിന് ഡെങ്കപ്പനിയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കുടുംബാം ഗ ങ്ങളുടെ ആരോപണം.
രോഗം വഷളായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരു ന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് കണ്ടെത്തിയത്. അപ്പോഴേക്കും രോ ഗിയുടെ ജീവന്‍ അപടത്തിലായി. മെയ് നാലിനാണ് ജിതീഷിനെ തൃക്കാക്കര ആശുപത്രിയില്‍ പ്രവേശി പ്പിച്ചത്. മൂന്ന് ദിവസമായി തൃക്കാക്കര മുനിസിപ്പല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രോഗം വഷളായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം.
പനി ബാധിക്കുന്നവര്‍ പെട്ടെന്നു തന്നെ പക്ഷാഘാതത്തിലേക്കു
പോകുന്നതാണ് രോഗത്തിന്റെ പ്രത്യേകത
ഹെമറേജ് ഡെങ്കു എന്നാണ് ഇത് അറിയപ്പെടുന്നത്. പനി ബാധിക്കുന്നവര്‍ പെട്ടെന്നു തന്നെ പക്ഷാ ഘാതത്തിലേക്കു പോകുന്നതാണ് രോഗത്തിന്റെ പ്രത്യേകത. മരണപ്പെടാനുള്ള സാധ്യതയും കൂടു തലാണ്. ടൈപ്പ് വണ്‍, ടു, ഫോര്‍ എന്നിവയിലേതെങ്കിലും പിടിപെട്ട രോഗികളില്‍ ടൈപ്പ് ത്രി വരാനു ള്ള സാധ്യത കൂടുതലുണ്ട്. മുന്‍പ് ഡെങ്കിപ്പനി വരാത്തവര്‍ക്കും ടൈപ്പ് ത്രി വരാം.
ഡെങ്കിപ്പനിക്കു മാത്രമായി പ്രത്യേക മരുന്നു നിലവിലില്ല. രക്താണുക്കളുടെ എണ്ണം നിലനിര്‍ത്താ നുള്ള ചികില്‍സയാണ് ചെയ്യുന്നത്. പനി, ജലദോഷം എന്നിവ തന്നെയാണ് ഡെങ്കിപ്പനിയുടെയും തുടക്കം. നാഡീവ്യൂഹത്തെ പെട്ടെന്നു ബാധിക്കുന്നതാണ് ടൈപ്പ് ത്രി ഡെങ്കിയുടെ ലക്ഷണം. പര മാവധി കൊതുകു കടിയില്‍ നിന്ന് അകന്നുനില്‍ക്കുക മാത്രമാണ് പരിഹാര മാര്‍ഗം.


















