ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റു മുട്ടലില്‍ പാര്‍ലമെന്റ് അംഗം കൊല്ലപ്പെട്ടു. ഭരണകക്ഷി അംഗമായ അമരകീര്‍ത്തി അതുകൊരാളയാണ് കൊല്ലപ്പെട്ടത്
കൊളംബോ: ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാര്‍ലമെന്റ് അംഗം കൊല്ലപ്പെട്ടു. ഭരണകക്ഷി അംഗമായ അമരകീര്‍ത്തി അതുകൊരാള യാണ് കൊല്ലപ്പെട്ടത്. ആളുകള്‍ തല്ലിക്കൊന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. തന്റെ കാര്‍ തട ഞ്ഞവര്‍ക്കു നേരെ അമരകീ ര്‍ത്തി വെടിയുതിര്‍ത്തു. പിന്നീട് ഇദ്ദേഹം പ്രതിഷേധക്കാരില്‍ നിന്നു രക്ഷ നേടാന്‍ അഭയം തേടിയ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നാണു റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മഹിന്ദ രജപക്സെ രാജിവച്ചതിനു പിന്നാലെയായിരുന്നു സംഭവം. പ്രധാനമ ന്ത്രിയുടെ വസതിയായ ടെംപിള്‍ ട്രീസിനു സമീപത്താണ് ഭരണാനുകൂലികളും സര്‍ക്കാര്‍ വിരുദ്ധരും ത മ്മില്‍ ഏറ്റുമുട്ടിയത്. രാവിലെ പ്രക്ഷോഭകാരികള്‍ക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്കു പി ന്നാലെയും സര്‍ക്കാര്‍ അനുകൂലികള്‍ തുടര്‍ന്നു. മന്ത്രിമന്തിരങ്ങളും മേയറുടെ വസതിയും തകര്‍ത്തു. നി രവധി പേര്‍ക്കു പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധ ക്കാരെ ഓടിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേ ശിപ്പിക്കാതിരിക്കാന്‍ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു. എങ്കിലും അതു മറികടന്നാണ് സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചത്. റയട്ട് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ രാജി
ആഴ്ചകളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും ജനകീയ പ്രതിഷേധത്തിനുമൊടുവിലാണ് പ്ര ധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോര്‍ട്ട്. രാജ്യം കടു ത്ത സാമ്പത്തിക പ്രതിസ ന്ധിയി ലൂടെ കടന്നുപോകുന്നതിനിടെയാണ് രാജി. ഇന്ന് ഉച്ചയ്ക്കുശേഷം സഹോദരനും പ്രസിഡന്റുമായ ഗൊ ട്ടബയ രജപക്സെയ്ക്ക് മഹിന്ദ രാജിക്കത്ത് നല്‍കിയത്. പുതിയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുക്കുന്നുവെന്നു പറഞ്ഞായിരുന്നു രാജി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനായി എല്ലാ കക്ഷികളെയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് താന്‍ രാജി വയ്ക്കുന്നതെന്ന് മഹിന്ദ രാജിക്കത്തില്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എഎ ഫ്പി റിപ്പോര്‍ട്ട് ചെയ്തു.