ദോഹയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ വി മുരളീധരന്‍ പങ്കെടുക്കും. ഖത്തര്‍ ഭരണാധികളുമായി ചര്‍ച്ച നടത്തും
ദോഹ : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി.
ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തലും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും മുരളീധരനെ സ്വീകരിച്ചു.
ഞായറാഴ്ച ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഐസിസി അശോക ഹാളില്‍ സ്വീകരണം നല്‍കി. വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.
നേരത്തെ, ഖത്തര്‍ വിദേശ കാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സയിദ് അല്‍ മുറൈഖി, ഷൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുള്ള അല്‍ ഗാനിം എന്നിവരുമായി ചര്‍ച്ച നടത്തി. ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, പി2പി കരാറുകള്‍, പ്രവാസി ക്ഷേമം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതായി മന്ത്രി വി മുരളീധരന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.
Delighted to meet Qatar's State Minister for Foreign Affairs, H.E Mr Soltan bin Saad Al-Muraikhi in Doha.
Had productive discussion on Energy, Trade, Investment, Education, P2P contacts & diaspora welfare.
Confident that the partnership will continue to clock newer heights. pic.twitter.com/fs1WMLzSjB
— V. Muraleedharan (@MOS_MEA) May 8, 2022
തിങ്കളാഴ്ച ഉച്ചയ്ക്ക് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ദോഹ ജ്വലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷനിലെ ഇന്ത്യന്‍ പവലിയന്‍ മന്ത്രി ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച വൈകീട്ട് അല്‍ വക്‌റയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുമായി സംവദിക്കും. തുടര്‍ന്ന ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടികളിലും മുരളീധരന്‍ പങ്കെടുക്കും.
ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ലോകകപ്പ് ഫുട്‌ബോള്‍ വേദികളിലൊന്നായ അഹമദ് ബിന്‍ അലി സ്റ്റേഡിയം മന്ത്രി വി മുരളീധരന്‍ സന്ദര്‍ശിക്കും.











