xമെട്രോയില്‍ സഞ്ചരിക്കുന്നതിനും സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും ഈ കാര്‍ഡ് നിര്‍ബന്ധമാണ്
ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.
ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കും അല്ലാത്തവര്‍ക്കും കാര്‍ഡ് നിര്‍ബന്ധമാണ്. കാര്‍ഡ് വിമാനത്താവളത്തില്‍ നിന്ന് ലഭ്യമാകും.
2022 നവംബര്‍ ഒന്നിനും 2023 ജനുവരി 23 നും ഇടയില്‍ ഖത്തറില്‍ എത്തുന്നവര്‍ ഹയ്യാ കാര്‍ഡ് നിര്‍ബന്ധമായും കൈയ്യില്‍ കരുതിയിരിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ പ്രവേശിക്കുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റാണ് ഹയ്യാ കാര്‍ഡ്. ഖത്തറില്‍ എത്താനും താമസ സൗകര്യം ബുക്ക് ചെയ്യാനും പൊതുഗതാഗതം ഉപയോഗിക്കാനും എല്ലാം ഈ കാര്‍ഡ് വേണം.
ഹയ്യാ കാര്‍ഡ് കൈവശം ഉള്ളവര്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യ യാത്ര ലഭിക്കും.
ഹയ്യാ കാര്‍ഡ് ഓപറേറ്റ് ചെയ്യുന്നത് ഖത്തര്‍ സര്‍ക്കാരാണ്. ഇതിന് ഫിഫയുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഹയ്യാ പൊര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് താമസ സൗകര്യം ഉറപ്പാക്കിയാല്‍ മാത്രമേ ഹയ്യാ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുകയുള്ളു.
ഖത്തര്‍ ലോകകപ്പ് കാണാന്‍ ടിക്കറ്റ് ലഭിച്ചവര്‍ക്കു മാത്രമായിരിക്കും ഇപ്പോള്‍ ഹയ്യാ കാര്‍ഡ് ലഭിക്കുക. ഫിഫയുടെ രണ്ടാം ഘട്ട ടിക്കറ്റ് വിതരണം ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് 28 ന് അവസാനിച്ചിരുന്നു. മെയ് 31 ന് മുമ്പായി ടിക്കറ്റ് ലഭിച്ചവര്‍ക്ക് ഫിഫയുടെ അറിയിപ്പ് ഇമെയിലായി ലഭിക്കും.