സഭയുടെ സ്ഥാനാര്‍ഥിയാണെന്ന ആരോപണങ്ങള്‍ തള്ളി ഇടത് മുന്നണി സ്ഥാനാര്‍ഥി ഡോ ക്ടര്‍ ജോ ജോസഫ്. സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. ജോലി ക്കിടയിലാ യുന്നതിനാലാണ് വാര്‍ത്ത സമ്മേളനത്തില്‍ വൈദികര്‍ക്കൊപ്പം എത്തിയതെന്നും സ്ഥാനാര്‍ ഥിത്വം സംബന്ധിച്ച് വിവാദങ്ങള്‍ വെ റുതെയാണെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി : സഭയുടെ സ്ഥാനാര്‍ഥിയാണെന്ന ആരോപണങ്ങള്‍ തള്ളി ഇടത് മുന്നണി സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫ്. സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരു ന്നു. ജോലിക്കിടയിലായുന്നതിനാലാണ്
വാര്‍ത്ത സമ്മേളനത്തില്‍ വൈദികര്‍ക്കൊപ്പം എത്തിയതെന്നും സ്ഥാനാര്‍ഥി ത്വം സംബന്ധിച്ച് വിവാദങ്ങ ള്‍ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സഭയുടെ മാത്രമല്ല തൃക്കാക്കരയിലെ എല്ലാ വിഭാഗങ്ങളുടെയും പി ന്തുണയുണ്ട്. തൃക്കാക്കരയില്‍ ഇടതുമുന്നണിയ്ക്ക് നൂറ് ശതമാനം വിജയം ഉറ പ്പാണെന്നും ജോ ജോസഫ് പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി നാടിന് അനി വാര്യമാണെന്നും അത് ഭാവി വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകുന്നേരം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയുടെ പേര് വെളിപ്പെടുത്തിയത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃ ദ്രോഗ വിദഗ്ധനായ ജോ ജോസഫ് പാര്‍ട്ടി മെഡിക്കല്‍ വിഭാഗം, പ്രോഗ്രസീവ് ഡോക്ടേഴ്സ് ഫോറം എന്നി വയിലെ അംഗമാണ്. വാഴക്കാല സ്വദേശിയായ ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമാ ണ്. ‘ഹൃദയപൂര്‍വം ഡോക്ടര്‍’ എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്ത നങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മെയ് 31നാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തളയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.











