നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി വിജയ് ബാബുവിനെ താര സംഘടനയില്‍ നി ന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു. വിഷ യത്തില്‍ സംഘടനയിലെ അംഗങ്ങളെ കേള്‍ക്കേണ്ടതുണ്ട്. മാലാ പാര്‍വതിക്ക് എന്തും ആ കാലോ, അത് അവരുടെ ഇഷ്ടമല്ലേ. ഐസി സി അംഗങ്ങളില്‍ ബാക്കിയുള്ളവര്‍ അമ്മയ്ക്കൊ പ്പമാണെന്ന് മണിയന്‍പിള്ള രാജു
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി വിജയ് ബാബുവിനെ താര സംഘടനയില്‍ നിന്ന് ച വിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു. വിഷയത്തില്‍ സംഘടന യിലെ അംഗങ്ങളെ കേള്‍ക്കേണ്ടതുണ്ട്. മാലാ പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. അവര്‍ ക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ. ഐസിസി അംഗങ്ങളില്‍ ബാക്കിയുള്ളവര്‍ അമ്മയ്ക്കൊ പ്പമാണെന്ന് മണിയന്‍പിള്ള രാജു വ്യക്തമാക്കി.
മാല പാര്‍വതിയുടെ രാജിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാല പാര്‍വതി അമ്മയി ല്‍ സജീവമല്ല. ഐസിസി നിര്‍ദ്ദേശം പരിഗണിച്ചില്ലെന്നതിനും പ്രസക്തിയില്ല. ‘അമ്മ’ ആണ്‍മക്കളുടെ സംഘടനയെന്ന വാദം ശരിയല്ലെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. അമ്മയിലെ കൂടുതല്‍ അംഗങ്ങ ളും സ്ത്രീകളാണെന്നും സംഘടന ഒറ്റക്കെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാള്‍ കുറ്റം ചെയ്തെന്ന് കരുതി അയാളെ പെട്ടെന്ന് സംഘടനയില്‍ നിന്ന് എടുത്തുമാറ്റാന്‍ പറ്റില്ല. അയാളു ടെ വിശദീകരണം കേള്‍ക്കണം. മൂന്ന് ഹിയറിങ്ങുകള്‍ക്ക് വര ണം. ഇതെല്ലാം കഴിഞ്ഞ ശേഷമേ മാറ്റാനാ കൂ. ഞങ്ങള്‍ക്കൊപ്പം വക്കീലന്മാര്‍ ഉണ്ടായിരുന്നു. അവരോടും ചോദിച്ചശേഷമാണ് തീരുമാനം.
ദിലീപിനെ പുറത്താക്കിയത് പെട്ടെന്നുള്ള തീരുമാനമാണ്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഇതുപോലെ ചര്‍ച്ചകളും മറ്റും വേണമെന്നുള്ളതിന് മുന്‍പ് തന്നെ അദ്ദേഹത്തെ പുറത്താക്കി. അന്ന് ആ കമ്മിറ്റി അങ്ങ നെ ചെയ്യാന്‍ പാടില്ലായിരുന്നു.’- മണിയന്‍പിള്ള രാജു പറഞ്ഞു.
വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘട നയായ ‘അമ്മ’യിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നി ന്ന് നടി മാല പാര്‍വതി രാജി വെച്ചിരു ന്നു. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ അമര്‍ഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാ ന്‍ 30ന് തന്നെ സമിതി ശുപാര്‍ ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അ മര്‍ഷം ഉയര്‍ന്നത്.












