ലൈംഗിക പീഡന കേസിള്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവി നെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കൊച്ചിയില്‍ ചേര്‍ന്ന് സം ഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം
കൊച്ചി: ലൈംഗിക പീഡന കേസിള്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി.കൊച്ചിയില്‍ ചേര്‍ ന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവ് സ്ഥാനത്ത് നി ന്നും മാറ്റി നിര്‍ത്തണമെന്ന് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിജയ് ബാബുവിനെതിരെ ഉറച്ച നിലപാടാണ് അമ്മ യോഗത്തില്‍ എക്സിക്യൂട്ടീവ് ഭാരവാഹികളായ ബാ ബുരാജും ശ്വേതാമേനോനും സ്വീകരിച്ചത്. പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ഇരുവരും അറിയിച്ചത്. വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബു രാജ് വ്യക്തമാക്കി.
തന്നെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു കത്തു നല്‍കിയിരുന്നു. ആരോപണം സം ഘ ടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാലാണ് മാറി നില്‍ക്കുന്നത് എന്ന് വിജയ് ബാബു കത്തില്‍ പറഞ്ഞു.
കോഴിക്കോട് സ്വദേശിനിയായ യുവനടിയുടെ പരാതിയിന്‍മേലാണ് വിജയ് ബാബുവിനെതിരെ കേസെ ടുത്തത്. സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിതണ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.പരാതിക്ക് പിന്നാലെ, യുവതിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫെയ്സ്ബു ക്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. ദുബൈയിലേക്ക് കടന്ന വിജയ് ബാബുവിന് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.