‘തനിമ’ യെ മാതൃകയാക്കി പരസ്പരം കൈത്താങ്ങായി സേവനതത്പരതയോടെ പ്രവര്‍ത്തിച്ചാല്‍ വിജയം നേടാമെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍
കുവൈത്ത് സിറ്റി : വിവിധ സംഘടനകളെ ഒരുമിപ്പിച്ച് കുവൈത്ത് തനിമ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നും രക്തദാനവും മതസൗഹാര്‍ദ്ദത്തിന്റേയും സന്നദ്ധസേവന പ്രവര്‍ത്തനത്തിന്റേയും സംഗമ വേദിയായി.
മതേതര സാഹോദര്യവും സേവന തത്പരതയും കൈമുതലാക്കി തനിമ പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി പരസ്പരം കൈത്താങ്ങായി നിന്നാല്‍ വിജയം നേടാനാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കുവൈത്ത് അംബസഡര്‍ സിബി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷമായുള്ള കാവിഡ് കാലം ഇന്ത്യയുടെ വിദേശകാര്യ-നയതന്ത്ര തല ചരിത്രത്തിലെ വിഷമകരമായ പ്രതിസന്ധി ഘട്ടമായിരുന്നുവെന്നും ഈ രംഗത്ത് പ്രവര്‍ത്തിച്ച കേന്ദ്ര വിദേശകാര്യ സെക്രട്ടറി മുതല്‍ കോണ്‍സുലാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് പരീക്ഷണ കാലമായിരുന്നുവെന്നും. ഇതുപോലൊരു മുന്‍ അനുഭവം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കൺവീനർ ദിലീപ് ഡി.കെ. അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഷൈജു പള്ളിപ്പുറം സ്വാഗതവും ബാബുജി ബത്തേരി ആമുഖപ്രസംഗവും നടത്തി.. സക്കീർ ഹുസ്സൈൻ തൂവൂർ, ബാലമുരളി കെ.പി, ഫാദർ മാത്യു എം. മാത്യു എന്നിവർ റമദാൻ സന്ദേശം നല്‍കി
കുവൈത്ത് ഇന്ത്യൻ സ്കൂൾ ചെയർപെർസ്സൺ ഹിന്ദ് ഇബ്രാഹിം അൽഖുത്തൈമി, പ്രിൻസിപ്പൾ സബാഹത്ത് ഖാൻ, ബാബുജി ബത്തേരി, ദിലീപ് ഡികെ. വിജേഷ് വേലായുധൻ എന്നിവർ ചേര്‍ന്ന്
ഭദ്രദീപം തെളിയിച്ചു. തനിമയുടെ 18 വർഷത്തെ കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളിലെ വിപുലമായ പ്രവർത്തനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശനവും നടന്നു.
പുതുവത്സര തനിമയുടേ ഭാഗമായ് സംഘടിപ്പിച്ച ബിൽഡിംഗ് ഡെക്കറേഷൻ വിജയികൾക്ക് സമ്മാനദാനവും തുടര്‍ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടിത്തനിമ അംഗങ്ങൾക്ക് മെമെന്റോയും വിതരണം ചെയ്തു. ലിറ്റി ജേക്കബ് പരിപാടികൾ നിയന്ത്രിച്ചു. ഉഷ ദിലീപ് നന്ദി പറഞ്ഞു.
കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 200ഓളം സേവനസന്നദ്ധരായ പ്രവാസികൾ രക്തദാനം ചെയ്തു.