വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ തിരു വനന്തപുര ത്തേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം വഴിയില്‍ തടഞ്ഞ് ബിജെപി പ്രവര്‍ ത്തകര്‍. പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന് പിന്തുണ അറിയിച്ചാണ് വാഹനം തടഞ്ഞ് പ്രതിഷേ ധിച്ചത്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം വഴിയില്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. പ്ര വര്‍ത്തകര്‍ പിസി ജോര്‍ജിന് പിന്തുണ അറിയിച്ചാണ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. വട്ടപ്പാറയില്‍ വ ച്ചാണ് വാഹനം തടഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് വാഹനം കടത്തിവിട്ടു.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര വ കുപ്പുകളാണ്. ഇരു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കി യതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വ കുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെ യ്തത്. നിരവധി പരാതിക ളാണ് പിസി ജോര്‍ജിനെതിരെ സമര്‍പ്പിക്കപ്പെട്ടത്.
തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായി രുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് ഫോര്‍ട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വന്തം വാഹനത്തില്‍ വരാം എന്ന് പിസി ജോര്‍ജ് പൊലീസിനെ അറിയിച്ചു. പൊലീസ് അതിന് സമ്മതിക്കുകയും ചെയ്തു. പിസി ജോര്‍ജ് തന്റെ കാറിലും ഇരു ഭാഗത്തും പൊലീസ് വാഹനങ്ങളുമായിട്ടാണ് തിരുവനന്തപുരത്തെത്തിച്ച ത്.
മകന്‍ ഷോണ്‍ ജോര്‍ജും പിസി ജോര്‍ജിനൊപ്പമുണ്ട്. പിസി ജോര്‍ജിനെ ഫോര്‍ട്ട് എസിപിയുടെ ഓഫിസി ലേക്കാണ് എത്തിക്കുന്നത്. ഇവിടെ വച്ച് പ്രാഥമിക ചോദ്യം ചെയ്യ ല്‍ നടത്തി അറസ്റ്റ് രേഖപ്പെടുത്തും. ശേ ഷം റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. മെയ് ഒന്ന് ആയതിനാല്‍ കോടതി അവധിയാണ്. മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിക്കുകയാകും ചെയ്യുക.
153എ ഗുരുതരമായ വകുപ്പാണ്. ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ഈ വകുപ്പ് പ്രകാരം പ്ര തി ചേര്‍ക്കപ്പെട്ടവര്‍ക്ക് ജാമ്യം ലഭിച്ച സംഭവങ്ങളും നിരവധിയാ ണ്. അതുകൊണ്ടുതന്നെ മജിസ്ട്രേറ്റിന്റെ തീരുമാനം നിര്‍ണായകമാകും. പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സമ്മിശ്ര പ്രതികര ണങ്ങളാണ് വരുന്നത്. ബിജെപി നേതാക്കള്‍ ഇടതുസര്‍ക്കാരിനെതിരെ രംഗത്തുവന്നു. അതേസമയം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം നേതാക്കള്‍ പോലീസ് നടപടി ഉചിതമെന്നാണ് പ്രതികരിച്ചത്.
ഹിന്ദുമഹാ സമ്മേളനത്തില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നി രുന്നു. പരാതികള്‍ ഉയര്‍ന്നതോടെ ശനിയാഴ്ച പൊലീസ് കേസെടു ത്തു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ ദേശ പ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.