യുഎഇയിലെ പെട്രോള്‍, ഡിസല്‍ വില നിശ്ചയിക്കുന്നത് രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലകള്‍ക്ക് അനുസരിച്ചാണ്
അബൂദാബി : യുഎഇയില്‍ പെട്രോള്‍,ഡിസല്‍ വിലയില്‍ കുറവ് പ്രഖ്യാപിച്ചു. ഇതു പ്രകാരം പെട്രോള്‍ സൂപ്പര്‍ ലിറ്ററിന് 3.66 ദിര്‍ഹവും (നിലവില്‍ 3.74 ) സ്‌പെഷ്യല്‍ ലിറ്ററിന് 3.55 ദിര്‍ഹവും ( നേരത്തെ, 3.62) ഇ പ്ലസ് പെട്രോളിന് 3.48 (നേരത്തെ, 3.55 ) ദിര്‍ഹവുമായിരിക്കും നിരക്കുകള്‍.
അതേസമയം, ഡീസലിന് 4.08 ദിര്‍ഹമായിരിക്കും പുതിയ നിരക്ക്. ഇത് ഏപ്രിലിില്‍ ഈടാക്കിയിരുന്ന 4.02 ദിര്‍ഹത്തേക്കാള്‍ കൂടുതലാണ്. 1.49 ശതമാനമാണ് ഡീസലിന് വില വര്‍ദ്ധിച്ചത്.
മെയ് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ വര്‍ഷം ഇതേ സമയം പെട്രോളിന് ലിറ്ററിന് 2. 29 ദിര്‍ഹമായിരുന്നു വില. 2021 ജനുവരിയില്‍ 1.91 ദിര്‍ഹമായിരുന്നത് 2021 ഡിസംബറില്‍ 2.77 ദിര്‍ഹമായി. 2022 മാര്‍ച്ചിലാണ് ചരിത്രത്തിലാദ്യമായി പെട്രോളിന് മൂന്നു ദിര്‍ഹമായത്